കോഴിക്കോട്: ഭൂട്ടാനിൽനിന്ന് ആഡംബര കാറുകൾ കള്ളക്കടത്തു നടത്തിയ കേസിൽ മുക്കത്തുനിന്നു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കസ്റ്റഡിയിലെടുത്ത ശേഷം കാണാതായ കാർ കണ്ടെത്തി.
കഴിഞ്ഞ നവംബർ 9നു മുക്കത്തെ ഒരു ഗാരിജിനു സമീപത്തു കണ്ടെത്തിയ കാർ, കസ്റ്റഡിയിലെടുത്ത ശേഷം ഗാരിജിൽ സൂക്ഷിക്കാനേൽപിച്ചതായിരുന്നു.
കേസിന്റെ അന്വേഷണത്തിനായി ഗാരിജിലെത്തിയപ്പോഴാണു കാർ കാണാതായ കാര്യം കസ്റ്റംസ് അറിയുന്നത്. തുടർന്ന്, കാർ കാണാനില്ലെന്നു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം മുക്കം പൊലീസിൽ പരാതി നൽകുകയായിരുന്നു.
കാർ കാണാതായതു വാർത്തയായതോടെ, കാർ തന്റെ വീട്ടിലുണ്ടെന്ന് ഉടമ കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഗാരിജിൽ നിന്നു കാർ കെട്ടിവലിച്ചാണ്, ഉടമയുടെ വീട്ടിലെത്തിച്ചതെന്നാണു വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
