സൗത്ത് കരോലിന: സൗത്ത് കരോലിനയിൽ കാണാതായ നാല് വയസ്സുകാരി ജാവേയ ഹാരിസ് കൊല്ലപ്പെട്ടതായി പോലീസ്.
ജൂൺ 30നാണ് കുട്ടി അപ്രത്യക്ഷയായതായി മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയത്. എന്നാൽ കുട്ടി ഒരു മാസം മുൻപ് തന്നെ മരിച്ചിരിക്കാമെന്നാണ് നിലവിലെ അന്വേഷണ തെളിവുകൾ സൂചിപ്പിക്കുന്നത്.
കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിന് പിതാവ് ജോമറിയ ഹാരിസ് (23), മാതാവ് മിഷിലെ ഹെറിങ് (22) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാജ പരാതി നൽകിയതിനും അമ്മയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.
കുട്ടിയുടെ മൃതദേഹത്തിനായി ഡ്രോണുകളും ഹെലികോപ്റ്ററുകളും ഡോഗ് സ്‌ക്വാഡും ഉപയോഗിച്ച് പോലീസ് തിരച്ചിൽ തുടരുകയാണ്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
