കാന്‍സറിനോടും ജീവതത്തോടും പോരാടിയ മിയ ലവ് 

MARCH 26, 2025, 5:08 AM

യൂട്ടായില്‍ നിന്നുള്ള മുന്‍ യുഎസ് കോണ്‍ഗ്രസ് അംഗം മിയ ലവ് മസ്തിഷ്‌കാര്‍ബുദത്തെ തുടര്‍ന്നാണ് മരിച്ചത്. മിയ മരുന്നുകളോടും ചികിത്സയോടും പ്രതികരിക്കുന്നില്ലെന്ന് അവരുടെ മകള്‍ അടുത്തിടെ അറിയിച്ചിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് യുഎസ് കോണ്‍ഗ്രസിലെത്തിയ ആദ്യ ആഫ്രിക്കന്‍ വംശജയാണ് അവര്‍. മിയയുടെ കുടുംബം ആണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് അവര്‍ 49 കാരിയായ മിയയുടെ മരണവാര്‍ത്ത അറിയിച്ചത്.

'മിയ ഞങ്ങളുടെ ജീവിതത്തില്‍ ആഴമായ സ്വാധീനമാണ് ചെലുത്തിയത്. നന്ദിയുള്ള ഹൃദയങ്ങളോടെ അവര്‍ സമാധാനത്തോടെ വിടവാങ്ങിയെന്ന കാര്യം നിങ്ങളെ അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. മരണസമയത്ത് കുടുംബാംഗങ്ങള്‍ എല്ലാവരും മിയയോടൊപ്പം ഉണ്ടായിരുന്നു. ജീവിതത്തിലെ ആഘോഷത്തിനും സന്തോഷകരവുമായ ഓര്‍മകള്‍ക്കിടയില്‍ നിശബ്ദമായി മിയ മരണത്തിന്റെ ചങ്ങലകള്‍ അഴിച്ചു മാറ്റി. മരണത്തില്‍ അനുശോചനവും പ്രാര്‍ത്ഥനകളും അറിയിച്ചവരോട് നന്ദി അറിയിക്കുന്നു,' കുടുംബം പങ്കുവെച്ച അനുശോചന കുറിപ്പില്‍ പറയുന്നു.

ആരാണ് മിയ ലവ്?

ഹെയ്തിയില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയവരാണ് മിയ ലവിന്റെ മാതാപിതാക്കള്‍. 2003 ലാണ് മിയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. സാള്‍ട്ട് ലേക്ക് സിറ്റിയില്‍ നിന്ന് ഏകദേശം 30 മൈല്‍ തെക്കായി സ്ഥിതി ചെയ്യുന്ന സാരറ്റോഗ സ്പ്രിംഗ്സ് സിറ്റി കൗണ്‍സിലില്‍ അവര്‍ അംഗമായി. വൈകാതെ അവര്‍ സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ടു.

2012 ലാണ് യുഎസ് കോണ്‍ഗ്രസിലേക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ആദ്യമായി മത്സരിച്ചത്. എന്നാല്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജിം മാതിയേസണിനോട് തലനാരിഴയ്ക്ക് പരാജയപ്പെട്ടു. 2014 ല്‍ അവര്‍ വീണ്ടും മത്സരിച്ചു. 7500 വോട്ടുകള്‍ക്ക് ഡൗഗ് ഓവന്‍സിനെ പരാജയപ്പെടുത്തി.

കറുത്തവര്‍ഗക്കാരിയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും മോര്‍മന്‍ സ്ത്രീയുമായ തനിക്ക് കോണ്‍ഗ്രസ് സീറ്റ് ലഭിക്കുമോ എന്ന് സംശയിച്ചവര്‍ക്ക് തന്റെ വിജയം വെല്ലുവിളി തീര്‍ത്തതായി അവര്‍ പറഞ്ഞിരുന്നു. ഡൊണാള്‍ഡ് ട്രംപില്‍ നിന്ന് അകലം പാലിച്ച മിയ 2018ല്‍ ട്രംപിന്റെ കുടിയേറ്റ, വ്യാപാര നയങ്ങളെ തള്ളിപ്പറഞ്ഞിരുന്നു. മുന്‍ സാള്‍ട്ട് ലേക്ക് സിറ്റി മേയറായയ ഡെമോക്രാറ്റ് ബെന്‍ മക്ആഡംസിനോട് 700ല്‍ താഴെ വോട്ടുകള്‍ക്ക് അവര്‍ പരാജയപ്പെട്ടു. അകേസമയം തിരഞ്ഞെടുപ്പിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് ലൗവിനെ പ്രത്യേകം പരാമര്‍ശിച്ചിരുന്നു.

സരറ്റോഗ സ്പ്രിംഗ്‌സിലെ സിറ്റി കൗണ്‍സിലില്‍ ഒരു സീറ്റ് നേടിയതിന് ശേഷമാണ് 2003 ല്‍ ലവ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. പിന്നീട് അവര്‍ നഗരത്തിന്റെ മേയറായി. 2012-ല്‍, സാള്‍ട്ട് ലേക്ക് സിറ്റിയുടെ പ്രാന്തപ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ജില്ലയില്‍, ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയും മുന്‍ പ്രതിനിധിയുമായ ജിം മാത്യൂസണെതിരെ ഹൗസിലേക്ക് മത്സരിച്ചപ്പോള്‍ ലവ് നേരിയ വ്യത്യാസത്തിന് പരാജയപ്പെട്ടു. രണ്ട് വര്‍ഷത്തിന് ശേഷം അവര്‍ വീണ്ടും മത്സരിക്കുകയും ആദ്യമായി സ്ഥാനാര്‍ത്ഥിയായ ഡഗ് ഓവന്‍സിനെ ഏകദേശം 7,500 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തുകയും ചെയ്തു.

തന്റെ പ്രചാരണ വേളകളില്‍ ലവ് തന്റെ വംശത്തിന് പ്രാധാന്യം നല്‍കിയില്ല, എന്നാല്‍ 2014 ലെ വിജയത്തിനുശേഷം തന്റെ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം അവര്‍ മനസിലാക്കി. വെളുത്ത വര്‍ഗക്കാരായ യൂട്ടായില്‍ ഒരു കറുത്ത, റിപ്പബ്ലിക്കന്‍, മോര്‍മന്‍ സ്ത്രീക്ക് കോണ്‍ഗ്രസ് സീറ്റ് നേടാന്‍ കഴിയില്ലെന്ന് വാദിച്ചവരെ തന്റെ വിജയം വെല്ലുവിളിച്ചുവെന്ന് അവര്‍ പറഞ്ഞു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളില്‍ വളര്‍ന്നുവരുന്ന താരമായി അവര്‍ കണക്കാക്കപ്പെട്ടിരുന്നു. കൂടാതെ 2016 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍, നിരവധി യൂട്ടാ വോട്ടര്‍മാര്‍ക്കിടയില്‍ അപ്രിയനായിരുന്ന ഡൊണാള്‍ഡ് ട്രംപില്‍ നിന്ന് അവര്‍ അകലം പാലിച്ചു.

ഈ മാസം ആദ്യം ഡെസെറെറ്റ് ന്യൂസില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍, താന്‍ സ്‌നേഹിച്ചു വളര്‍ന്ന അമേരിക്കയെക്കുറിച്ച് ലവ് വിവരിക്കുകയും തന്റെ മെഡിക്കല്‍ ടീമിനും തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും അവര്‍ നന്ദി പറഞ്ഞു. തന്റെ മാതാപിതാക്കള്‍ യുഎസിലേക്ക് കുടിയേറിയത് പോക്കറ്റില്‍ 10 ഡോളറും കഠിനാധ്വാനം വിജയത്തിലേക്ക് നയിക്കുമെന്ന വിശ്വാസവുമായിട്ടാണ് എന്ന് ലവ് പറഞ്ഞു. അമേരിക്കന്‍ സ്വപ്നത്തില്‍ ശക്തമായി വിശ്വസിക്കാനും ഈ രാജ്യത്തെയും, ഇവിടുത്തെ എല്ലാത്തിനെയും സ്‌നേഹിക്കാനും താന്‍ പഠിച്ചെന്ന് അവര്‍ പറഞ്ഞു.

'ചിലര്‍ അമേരിക്കയുടെ ഗണിതം മറന്നു - നിങ്ങള്‍ വിഭജിക്കുമ്പോഴെല്ലാം നിങ്ങള്‍ ചെറുതാകുന്നു,' ലവ് എഴുതി. തിരഞ്ഞെടുക്കപ്പെടുന്നവര്‍ അനുകമ്പയോടെ നയിക്കാനും അവരുടെ നിയോജകമണ്ഡലങ്ങളോട് സത്യസന്ധമായി ആശയവിനിമയം നടത്താനും അവര്‍ അഭ്യര്‍ത്ഥിച്ചു.

'അവസാനം, എന്റെ ജീവിതം ഞാന്‍ സ്‌നേഹിക്കുന്ന രാജ്യത്തിനും ഞാന്‍ ആരാധിക്കുന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒരു മാറ്റമുണ്ടാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,' ലവ് എഴുതി. 'വരും വര്‍ഷങ്ങളില്‍ എനിക്കറിയാവുന്ന അമേരിക്ക നിങ്ങള്‍ കാണുമെന്നും, സ്വാതന്ത്ര്യത്തിന്റെ കാറ്റിന്റെ മര്‍മ്മത്തില്‍ എന്റെ വാക്കുകള്‍ നിങ്ങള്‍ കേള്‍ക്കുമെന്നും, സ്വാതന്ത്ര്യത്തിന്റെ ശാശ്വത തത്വങ്ങളുടെ ജ്വാലയില്‍ എന്റെ സാന്നിധ്യം അനുഭവിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.'- മിയ കുറിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam