മർകസ് ഐടിഐയിൽ മെഗാ ക്യാമ്പസ് ഇന്റർവ്യൂ; 55 വിദ്യാർഥികൾ പ്ലേസ്‌മെന്റ് നേടി

JUNE 25, 2026, 1:31 PM

കാരന്തൂർ: മർകസ് ഐടിഐ മെക്കാനിക് ഡീസൽ ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ ക്യാമ്പസ് ഇന്റർവ്യൂവിൽ പങ്കെടുത്ത 55 വിദ്യാർഥികൾക്കും വിവിധ കമ്പനികളിൽ ജോലി ലഭിച്ചു.

ക്യാമ്പസ് ഇന്റർവ്യൂ ഉദ്ഘാടനം മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി നിർവഹിച്ചു. ദേശീയഅന്തർദേശീയ തലങ്ങളിലുള്ള പ്രശസ്തിയാണ് വിദ്യാർഥികളെ മർകസിലേക്ക് ആകർഷിക്കുന്നതെന്നും, മികച്ച പരിശീലനവും ഉയർന്ന പ്ലേസ്‌മെന്റും നൽകുന്നതിൽ ഐടിഐ ഏറെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. 

ഓട്ടോമൊബൈൽ രംഗത്തെ പ്രമുഖ കമ്പനികളായ പോപ്പുലർ മെഗാ മോട്ടോർസ്, ബ്ലൂ മൗണ്ടൈൻ റോയൽ എൻഫീൽഡ്, പി.എസ്.എൻ ഓട്ടൊമോട്ടീവ് (ഐച്ചർ), ആപ്‌കോ സുസുകി, സി.പി സുസുകി, ഫോഴ്‌സ് മോട്ടോർസ്, എസ്.എം.എൽ മഹീന്ദ്ര, വെസ്പ, മലബാർ മോട്ടോർസ്, ടാറ്റാ മോട്ടോർസ്, പനാമ മോട്ടോർസ് തുടങ്ങി പത്തോളം കമ്പനികളാണ് ഇന്റർവ്യൂവിൽ പങ്കെടുത്തത്.

vachakam
vachakam
vachakam

ചടങ്ങിൽ ഇബ്‌റാഹീം, ദിപിൻലാൽ, ഷമീർ പി.കെ, സിബ്ഗത്തുല്ല എം, വിവിധ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ അബ്ദുറഹിമാൻ കുട്ടി സ്വാഗതവും പ്ലേസ്‌മെന്റ് ഓഫീസർ ഇറാഷ് വി.കെ നന്ദിയും പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam