തിരുവനന്തപുരം: മേയറുടെ യോഗ്യത തീരുമാനിക്കേണ്ടത് ജനമാണ് മന്ത്രിയല്ലെന്ന് വി വി രാജേഷ്.
2030ൽ കാവിലെ പാട്ട് മത്സരത്തിൽ ഇനി കാണാമെന്നും തത്കാലം ജനവിധി ശിവൻകുട്ടി മാനിക്കണമെന്നും വിവി രാജേഷ് കൂട്ടിച്ചേർത്തു.
ശിവൻകുട്ടിക്ക് തോറ്റതിന്റെ അസഹിഷ്ണുതയാണ്. ഒരു തവണ കോർപ്പറേഷൻ ഭരണം പോയപ്പോൾ മീനിനെ പിടിച്ച് കരയിലിട്ട അവസ്ഥയാണെന്നും വിവി രാജേഷ് പറഞ്ഞു.
സ്കൂളുകളിലാണ് പാമ്പ് കടി ഉണ്ടായിരുന്നത്. സ്കൂൾ തുറക്കും മുമ്പ് മന്ത്രി അക്കാര്യം പരിഹരിക്കട്ടെ. കുടിവെള്ള പ്രശ്നം വാട്ടർ അതോറിറ്റിയുടെ വീഴ്ചയാണ്. കുടിവെള്ള കിയോസ്കിൽ പുതിയ കരാർ വിളിക്കുമെന്നും മേയർ വിവി രാജേഷ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
