തിരുവനന്തപുരം: നെയ്യാറ്റിൻകര നെടിയാംകോട് വീട് കുത്തി തുറന്ന് വൻ കവർച്ച.നെടിയാംകോട് സ്വദേശി ഷാജു സാമുവേലിൻ്റെ വീട്ടിലാണ് മോഷണം നടന്നത്.
27 പവനും 30000 രൂപയുമാണ് മോഷണം പോയത്. സിസിടിവി തകർത്തും തോർത്ത് മൂടിയിട്ടുമാണ് മോഷണം നടത്തിയത്.
മകളുടെ വീട്ടിൽ പോയിരുന്ന ഷാജുവും കുടുംബവും ഇന്ന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പാറശ്ശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
