പാലക്കാട്: പാലക്കാട് സ്ഥാനാർഥി പട്ടികക്കെതിരെ സി പി എം ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം.
പരിചയസമ്പന്നർക്ക് മുൻഗണന നൽകുമ്പോൾ തന്നെ പുതിയ മുഖങ്ങളെ മാറ്റിനിർത്തുന്നത് പാർട്ടിയുടെ വളർച്ചയെ ബാധിക്കുമെന്ന ആശങ്കയാണ് നേതാക്കൾ പങ്കുവെക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം നൽകിയില്ലെന്ന പരാതിയാണ് പ്രധാനമായും ഉയർന്നത്.
പത്ത് വർഷം മുമ്പ് യുവാക്കളായിരുന്നവർ തന്നെ വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്നത് അംഗീകരിക്കാനാവില്ലെന്നും, നിലവിലെ യുവതലമുറയ്ക്ക് എന്നായിരിക്കും പാർട്ടി അവസരം നൽകുകയെന്നും കമ്മിറ്റിയിൽ ചോദ്യങ്ങൾ ഉയർന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
