തിരുവനന്തപുരം: സിൽവർ ലൈനിൻറെ ഡിപിആർ പുതുക്കാൻ വീണ്ടും കേന്ദ്ര നിർദേശം.
സിൽവർ ലൈൻ പദ്ധതി സർക്കാർ ഉപേക്ഷിച്ചെന്ന സൂചനകൾക്കിടയാണ് സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ പുതുക്കാൻ കേന്ദ്രം നിർദേശിച്ചിരിക്കുന്നത്.
കെ-റെയിൽ എംഡിക്ക് റെയിൽവേ ബോർഡ് ഫെബ്രുവരി 27ന് അയച്ച കത്ത് പ്രകാരം പശ്ചിമ റെയിൽവേയുമായി ചർച്ച ചെയ്ത് സിൽവർലൈനിന്റെ ഡിപിആർ പുതുക്കണമെന്നാണ് ആവശ്യം.
തിരുവനന്തപുരം-കാസർഗോഡ് ആർആർടിഎസ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കെയാണ് പുതിയ നിർദേശവുമായി കേന്ദ്രം രംഗത്തെത്തിയത്. കെ-റെയിൽ അധികൃതർക്ക് നൽകിയ കത്തിൽ പശ്ചിമ റെയിൽവേയുമായി ചർച്ച ചെയ്ത് സിൽവർലൈനിന്റെ ഡിപിആർ പുതുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ഗുജറാത്തിൽ സർക്കേജ് -ധുലേറ അർധ അതിവേഗ റെയിൽപ്പാത ബ്രോഡ് ഗേജ് ആയാണ് നിർമ്മിക്കുന്നത്. സെമി ഹൈസ്പീഡ് ട്രെയിനുകൾക്കൊപ്പം മറ്റ് ട്രെയിനുകളും ഓടും. ഈ ബ്രോക്കേജ് മാതൃകയിൽ ഡിപിആർ പുതുക്കാനാണ് റെയിൽവേ ബോർഡ് കത്തയച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
