തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ ഒഴിവാക്കി ഇൻഫർമേഷൻ കമ്മീഷറുടെ നിയമനം നടത്തുന്നതായി ആക്ഷേപം.
ഒഴിവുള്ള സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണറെ തിരഞ്ഞെടുക്കുന്നതിന് ആറുമാസം മുമ്പ് അപേക്ഷകൾ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സർക്കാർ നിയോഗിക്കുന്ന വിദഗ്ധസമിതി തയ്യാറാക്കുന്ന പാനലിൽ നിന്ന് ഒരു അപേക്ഷകനെ മന്ത്രിസഭയിലേക്ക് ശുപാർശ ചെയ്യേണ്ടത് മുഖ്യമന്ത്രിയും നിയമ മന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെട്ട മൂന്ന് അംഗ കമ്മിറ്റിയാണ്.
കഴിഞ്ഞമാസ അവസാനം ഒരു ദിവസത്തെ നോട്ടീസിൽ കമ്മിറ്റി കൂടുവാൻ നിശ്ചയിച്ചിരുന്ന തീയതിയിൽ പ്രതിപക്ഷ നേതാവിന് പങ്കെടുക്കുവാൻ അസൗകയുണ്ടെന്ന് അറിയിച്ചിരുന്നുവെങ്കിലും പ്രതിപക്ഷ നേതാവിന്റെ അഭാവത്തിൽ യോഗം ചേർന്ന് ഇൻഫർമേഷൻ കമ്മീഷണറായി നിയമിക്കാൻ മന്ത്രിസഭ ഗവർണറോട് ശുപാർശ ചെയ്യുകയായിരുന്നു.
മന്ത്രിസഭ അംഗീകരിച്ച പ്രസ്തുത തീരുമാനം ഗവർണറുടെ അംഗീകാരത്തിന് ലോക് ഭവനിൽ എത്തി.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനുമുമ്പ് നിയമനം നടത്തുന്നതിനാണ് തിരക്കിട്ട് കമ്മിറ്റി വിളിച്ചു ചേർത്തത്.
സമിതിയിലെ മൂന്നുപേരും ഒപ്പ് വയ്ക്കേണ്ടതുണ്ട്. പ്രതിപക്ഷ നേതാവിന് വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിൽ വിയോജിപ്പ് രേഖപെടുത്തുക യാണ് കീഴ്‌വഴക്കം. എന്നാൽ
പ്രതിപക്ഷ നേതാവിനെ ഒഴിവാക്കി നടത്തിയ ശുപാർശയ്ക്ക് നിയമ സാധുതയില്ലെന്ന് ബോധ്യമുള്ള ചീഫ് സെക്രട്ടറി തന്നെ മന്ത്രിസഭാ തീരുമാനം ഗവർണറുടെ അംഗീകാരത്തിന് അയക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
