ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ്.
പശ്ചിമേഷ്യയിലോ നമ്മുടെ അയൽപക്കത്തോ എന്താണ് നടക്കുന്നതെന്ന് വ്യക്തമായി പ്രവചിക്കാൻ കഴിയാത്ത അവസ്ഥയാണ്.
വ്യാപാര മാധ്യമം മാത്രമല്ല ആഗോള ശക്തിയുടെ കേന്ദ്രമായി സമുദ്രങ്ങൾ മാറുന്നുവെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
അസാധാരണ സംഭവങ്ങളാണ് ഉണ്ടാകുന്നത്. പശ്ചിമേഷ്യയിൽ തുടരുന്ന ആശങ്ക സാമ്പത്തിക രംഗത്തെയും വ്യാപാര മേഖലയെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാഗർ സങ്കൽപ് എന്ന പേരിലുള്ള സമുദ്രവുമായി ബന്ധപ്പെട്ട കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
