കൊച്ചി: ഇറാൻ നാവികസേനയുടെ പടക്കപ്പൽ ഐറിസ് ലവാൻ കൊച്ചി തുറമുഖത്ത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് കൊച്ചി തീരത്ത് ഇറാനിയന്‍ കപ്പല്‍ നങ്കൂരമിട്ടത്.
183 ഇറാനിയന്‍ നാവികരാണ് കപ്പലിലുളളത്. കപ്പല്‍ എന്ന് തിരികെ പോകുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് സൂചന.
ഐആര്‍ഐഎസ് ലാവന് എന്ന കപ്പല്‍ ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് കൊച്ചി തീരത്ത് നങ്കൂരമിട്ടത്. ഇറാനില്‍ യുദ്ധം തുടങ്ങിയ ദിവസമാണ് കപ്പല്‍ ഇന്ത്യന്‍ തീരത്ത് അടുക്കാന്‍ സഹായം തേടിയത്.
കപ്പല്‍ കൊച്ചി തീരത്ത് നങ്കൂരമിട്ട വിവരം ഇന്നലെ രാത്രിയോടെയാണ് നാവികസേന വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്.
കനത്ത സുരക്ഷയിലാണ് കൊച്ചി തീരത്ത് കപ്പല്‍ തുടരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
