കോഴിക്കോട്: കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു.
ആനക്കാംപോയിലിലെ തുരങ്കപാത ഫസ്റ്റ് ബ്ലാസ്റ്റ് സ്വിച്ച് ഓൺ കർമം ഉൾപ്പെടെ ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയ വേളയിൽ കൈതപ്പൊയിലിലെ മർകസ് നോളജ് സിറ്റിയിൽ വെച്ചാണ് കാന്തപുരത്തെ കണ്ടത്.
സൗഹൃദ സന്ദർശനമായിരുന്നു. നോളേജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ ഇന്ന് നടക്കുന്ന ബദ്‌റുൽ കുബ്ര സമാധാന സമ്മേളനത്തിന്റെ സന്ദേശം ഗ്രാൻഡ് മുഫ്തി മുഖ്യമന്ത്രിക്ക് കൈമാറി.
മർകസ് നോളേജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സി.പി.എം ജില്ലാ സെക്രട്ടറി എം മെഹ്ബൂബ് സന്നിഹിതരായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

റിപ്പർ ചന്ദ്രൻ പ്രതിയായ ഇരട്ട കൊലക്കേസിലെ പ്രധാന ദൃക്സാക്ഷി മരിച്ച നിലയിൽ
ശിവൻകുട്ടിയ്ക്കെതിരെ പ്രവർത്തിച്ചു; സിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗത്തെ പുറത്താക്കി
വിഴിഞ്ഞം കൊലപാതകം; മര്‍ദനത്തിൽ യുവാവിന്റെ വാരിയല്ല് ഒടിഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറി
അനൗൺസ്മെന്റ് വിവാദം: താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് ടി പി രാമകൃഷ്ണൻ