കൊച്ചി: ജാസ്‌ലിയയുടെ അപകടമരണത്തിൽ അറസ്റ്റിലായ ഡോ.സിറിയക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാകും ഹാജരാക്കുക.സിറിയക്കിനെ ഇന്നലെ രാത്രി വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
ഫെബ്രുവരി ഇരുപത്തിയെട്ടാം തീയതി ആയിരുന്നു അപകടമുണ്ടായത്.19 വയസുകാരിയായ ജാസ്‌ലിയ ജോൺസൺ പാർട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹന അപകടത്തിൽ പെടുകയായിരുന്നു. പിന്നീട് ചികിയിലിരിക്കെയാണ് മരണം സംഭവിച്ചത്.
അതേസമയം, സിറിയക്കിന്റെ പിതാവ് ജോർജ് മാത്യുവിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും കോടതി ജാമ്യം അനുവദിച്ചു.സിറിയക്കിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാനാണ് പൊലീസിന്റെ നീക്കം.പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ജാസ്‌ലിയയുടെ മാതാപിതാക്കൾ പ്രതികരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
