പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് എന്‍ഡിഎ സ്ഥാനാർത്ഥിയായി മേജർ രവി എത്തിയേക്കും. .മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങൾ സിനിമാതാരം കൂടിയായ മേജർ രവി സന്ദർശിച്ചു.
മേജർ രവിയുടെ സിനിമാരംഗത്തെ താരമൂല്യം നേട്ടമാകുമെന്ന് എന്‍ഡിഎ നേതാക്കളുടെ വിലയിരുത്തൽ.കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും കാൽ ലക്ഷത്തിലേറെ വോട്ട് നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഒറ്റപ്പാലത്ത് എന്‍ഡിഎ.
വട്ടിയൂർകാവിൽ മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപി സ്ഥാനാർത്ഥിയാകും. ഇന്ന് രാവിലെ പത്തരക്ക് ശ്രീലേഖ മണ്ഡലത്തിൽ ചുവരെഴുത്ത് തുടങ്ങുമെന്ന് പാർട്ടി അറിയിച്ചു. ശ്രീലേഖയോട് മണ്ഡലത്തിൽ സജീവമാകാൻ ബിജെപി നിർദ്ദേശിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിൽ നിന്ന് ജയിച്ച ശ്രീലേഖക്ക് മേയറാകാത്തതിൽ പരിഭവമുണ്ട്. സമവായത്തിൻറെ ഭാഗമായി വട്ടിയൂർകാവിൽ സീറ്റ് നൽകാമെന്ന് പാർട്ടി ഉറപ്പ് നൽകിയിരുന്നു. സിറ്റിംഗ് എംഎൽഎ വികെ പ്രശാന്ത് ഇടത് സ്ഥാനാർത്ഥിയാകുമെന്നുറപ്പാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കോൺഗ്രസിൽ 'മുഖ്യമന്ത്രി' കളി മുറുകുന്നു: സുധാകരന്റെ വലംകൈ കെ.സി.ക്ക്; സതീശനും ചെന്നിത്തലയും പ്രതിരോധത്തിൽ?
തമിഴ് മണ്ണിലെ 'വിജയ്' ഘടകവും ദേശീയ രാഷ്ട്രീയത്തിലെ ഭൂകമ്പവും!
ബീഹാറിൽ നിതീഷ് യുഗത്തിന് വിരാമം; ചാണക്യൻ പടിയിറങ്ങുമ്പോൾ പാടലീപുത്രത്തിൽ ഇനി 'സാമ്രാട്ട് '
ലോക്സഭ സീറ്റുകൾ 850 ആക്കി ഉയർത്താൻ സർക്കാർ നിർദ്ദേശം; കരട് ബിൽ എംപിമാർക്ക്