സ്പിരിറ്റ് കളയുന്ന സമീപനം ഉണ്ടാകാൻ പാടില്ല; അബിൻ വർക്കിക്കെതിരെ പോസ്റ്റർ പതിച്ചതിൽ വിമർശനവുമായി കെ സി വേണുഗോപാൽ

MARCH 6, 2026, 9:36 PM

ഇടുക്കി: ആറന്മുളയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിൻ വർക്കിക്കെതിരെ പോസ്റ്റർ പതിച്ചതിൽ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.

ഒരു സ്ഥാനാർത്ഥിയെയും ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നും അങ്ങനെ തീരുമാനിക്കുന്നതിന് മുമ്പുള്ള ഇത്തരം വികാരപ്രകടനങ്ങൾ ഒഴിവാക്കണമെന്നും കെ സി വേണുഗോപാൽ നിർദേശിച്ചു.

ഈ തെരഞ്ഞെടുപ്പ് കോൺഗ്രസിന് ജയിക്കാൻ വേണ്ടിയുള്ളതാണ്. ജനങ്ങൾ യുഡിഎഫിനെ വിജയിപ്പിക്കാൻ തയ്യാറായി നിൽക്കുകയാണ്. അതിന്റെ സ്പിരിറ്റ് കളയുന്ന ഒരു സമീപനവും ആരിൽനിന്നും ഉണ്ടാകാൻ പാടില്ല എന്നും എല്ലാ തലങ്ങളിലും ചർച്ച നടത്തിയാകും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക എന്നും കെ സി പറഞ്ഞു.

vachakam
vachakam
vachakam

യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും കെ സി വേണുഗോപാൽ പ്രതീക്ഷ പങ്കുവെച്ചു. സ്ഥാനാർത്ഥികളെ തീരുമാനിക്കുമ്പോൾ വിജയസാധ്യത മാത്രമാണ് പരിഗണിക്കുക. എംപിമാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തീരുമാനം ആയില്ല എന്നും കെ സി വേണുഗോപാൽ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അബിന്‍ വര്‍ക്കിക്കെതിരെ ആറന്മുള മണ്ഡലത്തിന്റെ വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 'പത്തനംതിട്ടയ്ക്ക് അബിന്‍ വര്‍ക്കിയെ വേണ്ട' എന്ന തലക്കെട്ടിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് പത്തനംതിട്ട നഗരത്തിൽ പോസ്റ്റർ പ്രചരിച്ചത്. ഡിസിസി ഓഫീസ്, പ്രസ് ക്ലബ് എന്നിവയുടെ സമീപത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam