ജസ്‌ലിയയുടെ മരണം; അങ്കമാലി പൊലീസിന്റെ വീഴ്ചയിൽ അന്വേഷണം

MARCH 6, 2026, 9:40 PM

കൊച്ചി: ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ അങ്കമാലി പൊലീസിന്റെ വീഴ്ചയിൽ അന്വേഷണം. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആലുവ ഡിവൈഎസ്പിക്ക് റൂറൽ എസ്പി നിർദ്ദേശം നൽകി.

അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിലും പ്രതിയെ തിരിച്ചറിയുന്നതിലും കാലതാമസം ഉണ്ടായോ എന്ന് പരിശോധിക്കാനാണ് നിർദ്ദേശം.

അങ്കമാലി അഡ്രസ് കൺവെൻഷൻ സെൻ്ററിൽ ഒരു പരിപാടിയിൽ പങ്കെടുത്തതിന് ശേഷം ഇടപ്പള്ളിയിൽ ഭക്ഷണം കഴിക്കാൻ പോകുന്നതിനിടെയാണ് അപകടം നടന്നതെന്ന് സിറിയക്ക് മൊഴി നൽകി.

vachakam
vachakam
vachakam

ഭയന്ന് പോയതിനാലാണ് വാഹനം നിർത്താത്തതെന്നും നാട്ടുകാർ കൈകാര്യം ചെയ്യുമോ എന്ന് ഭയന്നിരുന്നുവെന്നും സിറിയക്ക് പൊലീസിന് മൊഴി നൽകി.

അതേസമയം പ്രതിയുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്ന സംശയത്തിലാണ് പൊലീസ്. പ്രതിയുടെ നഖത്തിന്റെയും മുടിയുടെയും അടക്കം സാമ്പിളുകൾ പരിശോധനയ്ക്ക് അയിച്ചിട്ടുണ്ട്. സിറിയക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam