ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് ഒർലാന്റോയിൽ ബഹുജന പങ്കാളിത്തത്തോടെ ഊഷ്മളമായ വരവേൽപ്പ്

MARCH 6, 2026, 9:00 PM

ഫ്‌ളോറിഡ: തികഞ്ഞ സാമൂഹിക പ്രതിബദ്ധത സേവന മന്ത്രമാക്കി ഫോമായുടെ ജനപക്ഷ പദ്ധതികൾ നടപ്പാക്കാൻ 2026'28 ഭരണ സമിതിയിലേയ്ക്ക്  ആർജവത്തോടെ മൽസരിക്കുന്ന 'ടീം വായ്‌സ് ഓഫ് ഫോമാ'യ്ക്ക് പുഷ്പങ്ങളുടെ നാടായ ഫ്‌ളോറിഡയിലെ ഒർലാന്റോയിൽ ഗംഭീര സ്വീകരണം.

ഒർലാന്റോ റീജിയണൽ യുണൈറ്റഡ് മലയാളീ അസോസിയേഷൻ (ഒരുമ), മലയാളി അസോസിയേഷൻ ഓഫ് ഡെയറ്റോണ, ഒർലാന്റോ റീജിയണൽ മലയാളി അസോസിയേഷൻ (ഓർമ) എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന സ്വീകരണ യോഗത്തിൽ ബിജു തോണിക്കടവിൽ നേതൃത്വം നൽകുന്ന ടീം വോയ്‌സ് ഓഫ് ഫോമാ പാനൽ അംഗങ്ങൾ തങ്ങളുടെ നയസമീപനങ്ങൾ വിശദീകരിച്ചു.

ഫെബ്രുവരി 28ന് അപ്നാ ബസാർ ഓഡിറ്റോറിയത്തിൽഡ നടന്ന യോഗത്തിൽ സംഘടനാ ഭാരവാഹികളുമായി സൗഹൃദം പങ്കുവച്ച ടീം വോയ്‌സ് ഓഫ് ഫോമാ ഏവരുടെയും പാർത്ഥനാ പൂർണമായ പിന്തുണയും പ്രോൽസാഹനവും അഭ്യർത്ഥിച്ചു. ഫോമായെ നയിക്കാൻ പ്രാപ്തരാണ് ടീം വോയ്‌സ് ഓഫ് ഫോമാ എന്ന് വിവിധ സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam


ടീം വോയ്‌സ് ഓഫ് ഫോമാ ദീർഘവീക്ഷണത്തോടെയുള്ളതും കാലാനുസൃതവുമായ വികസന പരിപാടികളോടെയാണ് ജനസമക്ഷം അവരുടെ അംഗീകാരത്തിനായി എത്തു ന്നതെന്ന് പ്രസിഡന്റ് സ്ഥാനാർത്ഥി ബിജു തോണിക്കടവിൽ പറഞ്ഞു. ഫോമായുടെ പ്രബുദ്ധമായ പാരമ്പര്യം നിലനിർത്തിക്കൊണ്ട് കർമഭൂമിയിലും ജൻമഭൂമിയിലും തികഞ്ഞ ജനപക്ഷ മുഖത്തോടെ നടപ്പാക്കാൻ ലക്ഷ്യമിടുന്ന പദ്ധതികളുണ്ട്.

തങ്ങൾ ഭരണത്തിലെത്തിയാൽ അമേരിക്കൻ മലയാളി സമൂഹത്തിലും നാട്ടിലും കൂടുതൽ ഊർജസ്വലമായി സ്വപ്ന പദ്ധതികൾ യാഥാർത്ഥ്യമാക്കുമെന്നും ടീം വോയ്‌സ് ഓഫ് ഫോമാ അംഗങ്ങൾ പറഞ്ഞു.

vachakam
vachakam
vachakam

ശക്തമായ വികസനോൻമുഖ ഭരണം കാഴ്ചവയ്ക്കുന്നതിനായി വോട്ടുകൾ നൽകി ആശീർവദിക്കണമെന്ന് പുതിയ ഭരണസമിതിയുടെ വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന ബിജു തോണിക്കടവിൽ (പ്രസിഡന്റ്), പോൾ പി ജോസ് (ജനറൽ സെക്രട്ടറി), പ്രദീപ് നായർ (ട്രഷറർ), സാമുവൽ മത്തായി (വൈസ് പ്രസിഡന്റ്), മഞ്ജു പിള്ള (ജോയിന്റ് സെക്രട്ടറി) ജോൺസൺ കണ്ണൂക്കാടൻ (ജോയിന്റ് ട്രഷറർ) എന്നിവർ സ്‌നേഹനിർഭരമായ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് ഫ്‌ളോറിഡയിലെ പരിണതപ്രജ്ഞരായ മലയാളി സംഘടനാ ഭാരവാഹികളോട് ഹൃദയപൂർവം അഭ്യർത്ഥിച്ചു.


രാജ് കുറുപ്പ് (ഫോമാ മുൻ ജോയിന്റ് ട്രഷറർ), ജിബി ജോസഫ് (ഒരുമ മുൻ പ്രസിഡന്റ്), ജിജോ ചിറയിൽ (ഓർമ മുൻ പ്രസിഡന്റ്), ഡോ. ഷിജു ചെറിയാൻ (ഒരുമ മുൻ പ്രസിഡന്റ്), ഫോമാ മുൻ നാഷണൽ കമ്മിറ്റി മെമ്പർ പൗലോസ് കുയിലാടൻ, ജോർജ്, ബെന്നി വർഗീസ്, ഡേവിഡ് തോമസ്, ഷിനോ തോമസ് (ഒരുമ മുൻ സെക്രട്ടറി), സോണി തോമസ് (ഒരുമ മുൻ പ്രസിഡന്റ്), ഡോ. വർക്കി എബ്രഹാം (ഒരുമ സെക്രട്ടറി), ബിനൂസ് (ഒരുമ പ്രസിഡന്റ്), ചാക്കോച്ചൻ ജോസഫ് (ഫോമാ സൺഷൈൻ റീജിയൻ മുൻ ആർ.വി.പി), സന്തോഷ് തോമസ് (കാൻഡിഡേറ്റ് ഫോർ നാഷണൽ കമ്മിറ്റി മെമ്പർ), അശോക് മേനോൻ (ഒരുമ മുൻ പ്രസിഡന്റ്), നിഷ (ഓർമ കൾച്ചറൽ കോഓർഡിനേറ്റർ), പ്രവിബ് നായർ (ഒരുമ മുൻ പ്രസിഡന്റ്), വിജി നായർ, രേണു മേനോൻ, ഷാന്റി വർഗീസ് (കാൻഡിഡേറ്റ് ഫോർ ആർ.വി.പി), ബിജോയ് സേവ്യർ, സജോ പെല്ലിശ്ശേരി തുടങ്ങിയവർ ടീം വോയ്‌സ് ഓഫ് ഫോമായ്ക്ക് എല്ലാവിധ വിജയാശംസകളും നേർന്നു.

vachakam
vachakam
vachakam

2022-24 ഫോമാ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ ട്രഷററായി മിന്നുന്ന പ്രകടനം കാഴ്ചവച്ച ബിജു തോണിക്കടവിൽ എൺപതിനായിരത്തിലധികം ഡോളർ മിച്ചമുണ്ടാക്കിയാണ് സ്ഥാനമൊഴിഞ്ഞത്. 2026-28ൽ സ്ത്രീകൾക്കും യുവജനങ്ങൾക്കും പ്രത്യേക പരിഗണന നൽകുന്ന ഒട്ടേറെ പരിപാടികൾ ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.


വിദ്യാത്ഥികൾ, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങി അമേരിക്കയിൽ എത്തിപ്പെടാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് എല്ലാവിധ സഹായങ്ങളും പുതിയ കമ്മറ്റി ഉറപ്പുനൽകുന്നു.

വിവിധ മേഖലകളിലുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്ക് പുറമെ, ഭാഷാ, വിദ്യാഭ്യാസ, സാംസ്‌കാരിക, തൊഴിൽ രംഗങ്ങളിൽ പുത്തൻ ആശയങ്ങളിലൂന്നിയ പ്രോജക്ടുകളായിരിക്കും നടപ്പാക്കുകയെന്ന് 'ടീം വോയ്‌സ് ഓഫ് ഫോമാ ആവർത്തിച്ച് വ്യക്തമാക്കി.

എ.എസ് ശ്രീകുമാർ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam