ജോസഫ് വിഭാഗത്തിന് സീറ്റ്; തൃക്കരിപ്പൂരില്‍ ജെറ്റോ ജോസഫ് യുഡിഎഫ് സ്ഥാനാര്‍ഥി

MARCH 6, 2026, 9:55 PM

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ നീക്കം. കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയാണ് ജെറ്റോ ജോസഫിന്റെ പേര് ഔദ്യോഗികമായി നിര്‍ദേശിച്ചത്.

മലബാര്‍ മേഖലയില്‍ ജോസഫ് ഗ്രൂപ്പിന് അനുവദിച്ച ഏക സീറ്റാണ് തൃക്കരിപ്പൂര്‍. ജില്ലാ നേതൃത്വത്തിന്റെ താല്‍പ്പര്യപ്രകാരം ജെറ്റോ ജോസഫിനെ തന്നെ രംഗത്തിറക്കാനാണ് നിലവിലെ തീരുമാനം.

തൃക്കരിപ്പൂര്‍ സീറ്റ് വച്ചുമാറുന്നതിനെക്കുറിച്ച് മുന്നണിക്കുള്ളില്‍ ആലോചനകള്‍ നടക്കുന്നുണ്ടെന്ന് ജോസഫ് ഗ്രൂപ്പ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും നിലവില്‍ ജെറ്റോ ജോസഫിന് തന്നെയാണ് മുന്‍തൂക്കം.

vachakam
vachakam
vachakam

തൃക്കരിപ്പൂരിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ കാസര്‍ഗോഡ് ജില്ലയിലെ യുഡിഎഫ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം കൂടുമെന്നാണ് കണക്കുകൂട്ടല്‍.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam