പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ ഗാർഹിക സിലിണ്ടറിന് 60 രൂപ കൂട്ടി: വാണിജ്യ സിലിണ്ടറിന് 115 രൂപയും കൂടി

MARCH 6, 2026, 7:40 PM

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ ഗാർഹിക സിലിണ്ടറിന് 60 രൂപ കൂട്ടി, വാണിജ്യ സിലിണ്ടറിന്റെയും വില കൂട്ടി, പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. 

 ഗാർഹിക സിലിണ്ടറിന് ഒറ്റയടിക്ക് 60 രൂപ കൂടിയെങ്കിൽ വാണിജ്യാവശ്യങ്ങൾക്കുള്ള  സിലിണ്ടറുകൾക്ക് 115 രൂപ കൂടി.  വീട്ടാവശ്യത്തിനുള്ള 14.2 കിലോഗ്രാം എൽ.പി.ജി സിലിണ്ടറുകൾക്ക് കേരളത്തിൽ ഇനി 922 രൂപ നൽകണം.

ഗാർഹിക സിലിണ്ടറുകൾക്ക് ചെന്നൈയിൽ ഇനി മുതൽ 868.50 രൂപക്ക് പകരം 912.50 രൂപയാകും. ദില്ലിയിൽ ഇത് 853 രൂപയിൽനിന്ന് 913 രൂപയായി.

vachakam
vachakam
vachakam

മുംബൈയിൽ 852.50 രൂപയിൽനിന്ന് 912.50 രൂപയായി ഉയരും. കൊൽക്കത്തയിൽ 879 രൂപക്കു പകരം ഇനി 930 രൂപ നൽകണം. 

19 കിലോഗ്രാം വരുന്ന വാണിജ്യ സിലിണ്ടറുകളുടെ പുതുക്കിയ വില കേരളത്തിൽ ഇന്നുമുതൽ 1890 രൂപയായി ഉയരും. ഡൽഹിയിൽ ഇത് 1768.50 രൂപയിൽനിന്ന് 1883 രൂപയായാണ് വർധിക്കുന്നത്. മുംബൈയിൽ 1720.50ൽനിന്ന് 1835 ആയും കൊൽക്കത്തയിൽ 1875.50ക്കുപകരം 1990 ആയും ഉയരും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam