മലയാളി വിദ്യാർഥിനിക്ക് പീഡനം: പ്രതി കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

MAY 21, 2026, 10:55 PM

ബെംഗളൂരു : ഇരുപതുകാരിയായ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ നിർണായക തെളിവുകൾ പുറത്ത്.

  മഡിവാളയിലാണ് കുട്ടി ക്രൂരകൃത്യത്തിന് ഇരയായത്. കേസ് മഡിവാളയിൽ നിന്നും ആടുഗോഡി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. 

 പ്രതി കുറ്റം സമ്മതിച്ച് പെൺകുട്ടിയോടും സുഹൃത്തുക്കളോടും മാപ്പ് പറയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.  സുൽത്താൻ ബത്തേരി സ്വദേശി ഹൈനസാണ് കേസിലെ പ്രതി. ഇതിനിടെ  കേസെടുക്കുന്നതിലടക്കം വീഴ്ച വരുത്തിയ മഡിവാള പോലീസിനെതിരെ നടപടി ഉണ്ടാകുമെന്നും പരാതിക്കാരിക്ക് ഉറപ്പ് ലഭിച്ചു.

vachakam
vachakam
vachakam

സംഭവം വലിയ വാർത്തയായതോടെ കർണാടക പൊലീസ് ഇടപെട്ടു. ഡിസിപിയെ കമ്മീഷണർ നേരിട്ട് വിളിപ്പിച്ചു. കേസെടുക്കാൻ വൈകിയതിൽ വിശദീകരണം തേടി. പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം നൽകി. ആഡുഗോഡി എസിപിക്ക് അന്വേഷണത്തിന്റെ മേൽനോട്ടത്തിന്റെ ചുമതലയും നൽകി.

പരാതി നൽകാനെത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറിയ എസ്ഐക്കെതിരെ നടപടി ഉണ്ടാകും. പ്രതി ഹൈനസ് കേരളത്തിലേക്ക് കടന്നതായാണ് സൂചന .  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam