ഷാർജ: ഷാർജയിലെ അൽ നഹ്ദയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ 5 മലയാളികൾ അറസ്റ്റിൽ . കണ്ണൂർ സ്വദേശിയായ ഇസ്മായിൽ പൊന്നൻ (40) ആണ് മരിച്ചത്.
ടിക്ടോക്കിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ടിക്ടോക്കിൽ പരസ്പരം വെല്ലുവിളിച്ച ശേഷമായിരുന്നു കൊലപാതകം.
കൊലപാതകത്തിന് മുമ്പ് ഇവർ ടിക്ടോക്കിൽ നടത്തിയ വെല്ലുവിളി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ കൊല്ലം, കണ്ണൂർ സ്വദേശികളടക്കം 5 മലയാളികളെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ടിക് ടോക്കിൽ സജീവമായ ഇസ്മായീലും പ്രതികളും തമ്മിൽ ചില പ്രശ്നങ്ങളുടെ പേരിൽ ലൈവായി പരസ്പരം വെല്ലുവിളികളുയർത്തിയിരുന്നു.
ഇന്നലെ ഷാർജയിലെ കെട്ടിടത്തിലെ കാർ പാർക്കിങ്ങിൽ കടുത്ത വാഗ്വാദങ്ങൾക്കൊടുവിൽ ഇവർ പരസ്പരം ഏറ്റുമുട്ടുകയും അഞ്ച് പേർ ചേർന്ന് മരപ്പലകയടക്കമുള്ള വസ്തുക്കൾ ഉപയോഗിച്ച് ഇസ്മായീലിനെ മർദിക്കുകയായിരുന്നു എന്നാണ് വിവരം. ഗുരുതര പരുക്കേറ്റ് ഷാർജ അൽ ഖാസമിയ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഇസ്മായീൽ രാത്രിയോടെ മരിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
