ഇന്ത്യ ഒരു ആഗോള സാമ്പത്തിക ശക്തിയായി തുടർന്നുകൊണ്ടിരിക്കെ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്രവ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ, ഓക്ലൻഡിൽ സംഘടിപ്പിച്ച 'കിയ ഓറ മോദി' ചടങ്ങിൽ പ്രവാസി ഇന്ത്യൻ ബിസിനസ് മേഖലയെ പ്രതിനിധീകരിച്ച് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പങ്കെടുത്തു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സാമ്പത്തിക സഹകരണവും കായിക സാംസ്കാരിക മേഖലകളിലെ ശക്തമായ ബന്ധവും ആഘോഷിക്കുന്നതായിരുന്നു ഈ ചടങ്ങ്.
മലബാർ ഗോൾഡ് & ഡയമണ്ട്സ് ഫാർ ഈസ്റ്റ് & ഓഷ്യാനിയ റീജിയണൽ ഹെഡ് അജിത് മുരളി, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ന്യൂസിലൻഡ് പ്രധാനമന്ത്രി റൈറ്റ് ഓണറബിൾ ക്രിസ്റ്റഫർ ലക്സണിനുമൊപ്പം കൂടിക്കാഴ്ച നടത്തി. ബ്രാൻഡിനെ സംബന്ധിച്ചിടത്തോളം ഇത് ഏറെ അഭിമാനകരമായ നിമിഷമായി മാറി.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഗോളതലത്തിൽ കൈവരിച്ച വളർച്ചയും കമ്പനിയുടെ ഭാവി വികസന പദ്ധതികളും പങ്കുവെക്കാൻ ഈ കൂടിക്കാഴ്ച അവസരമൊരുക്കി. ഇന്ത്യൻ ബിസിനസ് മേഖലയുടെ കരുത്തും മികവും ലോകത്തിന് മുന്നിൽ എത്തിക്കുന്ന ഒരു ആഗോള ബ്രാൻഡായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാറിയെന്നത് ഇതിലൂടെ വ്യക്തമാണ്.
ഇന്ത്യ-ന്യൂസിലൻഡ് ബന്ധം കൂടുതൽ ശക്തമാകുന്നത് സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റത്തിന് കാരണമാകും. ഇതിലൂടെ ഇന്ത്യൻ സംരംഭങ്ങൾക്ക് ആഗോളതലത്തിൽ വളരാനും അന്താരാഷ്ട്ര സാന്നിധ്യം ശക്തിപ്പെടുത്താനുമുള്ള കൂടുതൽ അവസരങ്ങൾ ലഭിക്കും. ന്യൂസിലാൻഡിൽ സാന്നിധ്യം ശക്തമാക്കിക്കൊണ്ട് വളരുന്ന ഒരു ഇന്ത്യൻ ബ്രാൻഡ് എന്ന നിലയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രപരമായ ന്യൂസിലൻഡ് സന്ദർശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'കിയ ഓറ മോദി' കമ്മ്യൂണിറ്റി ഇവന്റിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് ഏറെ അഭിമാനമുണ്ട്.
'മേക്ക് ഇൻ ഇന്ത്യ, മാർക്കറ്റ് ടു ദി വേൾഡ്' എന്ന ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ന്യൂസിലൻഡിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും ഇന്ത്യയുടെ സമ്പന്നമായ ആഭരണ പാരമ്പര്യവും കരകൗശല മികവും വിശ്വാസത്തിന്റെ മൂല്യങ്ങളും ലോകമെമ്പാടുമുള്ള ഉപഭോക്താക്കളിലേക്ക് എത്തിക്കാനുമാണ് ഞങ്ങൾ ലക്ഷ്യമിടുന്നത് എന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്നതിനായി ഓക്ക്ലൻഡിൽ സംഘടിപ്പിച്ച 'കിയ ഓറ മോദി' കൂട്ടായ്മയിൽ പതിനായിരക്കണക്കിന് ഇന്ത്യൻ വംശജരാണ് പങ്കെടുത്തത്. മലബാർ ഗോൾഡിനെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ പരമ്പരാഗത കരവിരുതും നിർമ്മാണ മികവും സാംസ്കാരിക പൈതൃകവും ലോകവിപണിയിൽ എത്തിച്ച ഒരു ഇന്ത്യൻ ബ്രാൻഡിന്റെ ജേർണിയെയാണ് ഈ ചടങ്ങ് അടയാളപ്പെടുത്തുന്നത്. ന്യൂസിലൻഡ് ഉൾപ്പെടെ 14 രാജ്യങ്ങളിലായി 445ലധികം ഷോറൂമുകളുള്ള മലബാർ ഗോൾഡ് & ഡയമണ്ട്സ്, 'മേക്ക് ഇൻ ഇന്ത്യ, മാർക്കറ്റ് ടു ദ വേൾഡ്' എന്ന ആശയത്തെ അഭിമാനപൂർവം യാഥാർഥ്യമാക്കുകയാണ്.
ന്യൂസിലൻഡ് പ്രധാനമന്ത്രി റൈറ്റ് ഓണറബിൾ ക്രിസ്റ്റഫർ ലക്സണിന്റെയും ഇരു രാജ്യങ്ങളിലെയും വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തിൽ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കാണാനും കൂടിക്കാഴ്ച നടത്താനും കഴിഞ്ഞത് ഏറെ അഭിമാനകരമായ ഒരു മുഹൂർത്തമാണെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഫാർ ഈസ്റ്റ് ആൻഡ് ഓഷ്യാനിയ റീജിയണൽ ഹെഡ് അജിത്ത് മുരളി പറഞ്ഞു. ഇന്ത്യൻ ബിസിനസ്സ് മേഖലയുടെ മികവും കരുത്തും ലോകത്തിന് മുന്നിൽ എത്തിക്കുന്ന ഒരു ആഗോള ബ്രാൻഡാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന് വീണ്ടും ഉറപ്പിക്കുന്നതായിരുന്നു ഈ കൂടിക്കാഴ്ച.
കൂടാതെ കമ്പനിയുടെ ആഗോള വളർച്ചയും ന്യൂസിലൻഡ്, ഓസ്ട്രേലിയ ഉൾപ്പെടെയുള്ള ഓഷ്യാനിയ മേഖലയിലെ ഭാവി വികസന പദ്ധതികളും പങ്കുവെക്കാനും ഇതിലൂടെ സാധിച്ചു. വരും നാളുകളിൽ വെല്ലിംഗ്ടൺ, ഹാമിൽട്ടൺ, ക്രൈസ്റ്റ്ചർച്ച് തുടങ്ങിയ നഗരങ്ങളിലേക്ക് കൂടി പുതിയ ഷോറൂമുകൾ ആരംഭിക്കാൻ പദ്ധതിയുണ്ട്. ഇതിലൂടെ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തികവും സാംസ്കാരികവുമായ ബന്ധം കൂടുതൽ ശക്തമാക്കാൻ സാധിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് വർഷങ്ങളായി പിന്തുടരുന്ന 'മേക്ക് ഇൻ ഇന്ത്യ, മാർക്കറ്റ് ടു ദി വേൾഡ്' എന്ന തത്വത്തിന്റെ പ്രതിഫലനമാണ് ഈ അഭിമാന നിമിഷം. ഇന്ത്യയുടെ തനതായ ഡിസൈനുകളും നിർമ്മാണ മികവും 14 രാജ്യങ്ങളിലെ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ഇതിനകം ബ്രാൻഡിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ, ന്യൂസിലൻഡ് വിപണിയിൽ പ്രവർത്തനം കൂടുതൽ ശക്തമാക്കാനാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ഇന്ത്യയുടെ കാലാതീതമായ കരവിരുത് ലോകത്തിന്റെ മറ്റൊരു കോണിലുള്ള പുതിയ തലമുറയ്ക്കും കൂടി പരിചയപ്പെടാൻ സാധിക്കും
1993ൽ സ്ഥാപിതമായ മലബാർ ഗ്രൂപ്പിന്റെ മുൻനിര ഇന്ത്യൻ ബിസിനസ്സ് കമ്പനിയാണ് മലബാർ ഗോൾഡ് & ഡയമണ്ട്സ്. 9.46 ബില്യൺ ഡോളറിന്റെ വാർഷിക വിറ്റുവരവുള്ള കമ്പനി നിലവിൽ ആഗോളതലത്തിൽ നാലാമത്തെ വലിയ ജ്വല്ലറി റീട്ടെയ്ലറായി നിലകൊള്ളുന്നു, ഇന്ന് ഇന്ത്യയിലുടനീളം ഒന്നിലധികം ഓഫീസുകൾ, ഡിസൈൻ സെന്ററുകൾ, മൊത്തവ്യാപാര യൂണിറ്റുകൾ, ഫാക്ടറികൾ എന്നിവയ്ക്ക് പുറമെ മിഡിൽഈസ്റ്റ്, ഫാർ ഈസ്റ്റ്, യുഎസ്എ, യുകെ, കാനഡ, ഓസ്ട്രേലിയ & ന്യൂസീലൻഡ് എന്ന് തുടങ്ങി 14 രാജ്യങ്ങളിലായി 445 ലധികം റീട്ടെയിൽ ഔട്ട്ലെറ്റുകൾ മലബാർ ഗോൾഡ് & ഡയമണ്ട്സിനുണ്ട്.
3500ലധികം ഷെയർഹോൾഡർമാരുടെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പിൽ 26ലധികം രാജ്യങ്ങളിൽ നിന്നുള്ള 30000 ത്തിലധികം പ്രൊഫഷണലുകൾ പ്രവർത്തിക്കുന്നു. www.malabargoldanddiamonds.com എന്ന വെബ്സൈറ്റിലൂടെ ഉപഭോക്താക്കളുടെ സൗകര്യത്തിനനുസരിച്ച് അവരുടെ ഇഷ്ട ആഭരണം പർച്ചേസ് ചെയ്യാൻ സാധിക്കുന്നു.
ആധുനിക വനിതകളുടെ അഭിരുചികൾക്കനുയോജ്യമായ ട്രെൻഡി ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ മാത്രം നൽകുന്ന MGD ലൈഫ്സ്റ്റൈൽ ജ്വല്ലറിയും പ്രവർത്തിച്ചു വരുന്നു. അറബ് ഉപഭോക്താക്കൾക്ക് മാത്രമായി ബ്രാൻഡ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ റീട്ടെയിൽ കൺസെപ്റ്റാണ് Mojawhrtay by Malabar. അറബ് പാരമ്പര്യത്തെ ആധുനിക സൗന്ദര്യവുമായി സംയോജിപ്പിക്കുന്ന ആഭരണശേഖരമാണിത്.
മലബാർ ഗ്രൂപ്പ് ആരംഭിച്ചത് മുതൽ പാരിസ്ഥിതികവും സാമൂഹികവുമായ ഉത്തരവാദിത്തം പൂർണമായും നിറവേറ്റികൊണ്ടു ESG (Environmental, Social & Governance) വ്യവസ്ഥയെ അടിസ്ഥാനമാക്കിയാണ് ഓരോപദ്ധതിയും നടപ്പിലാക്കി വരുന്നത്. ആരോഗ്യം, പാർപ്പിടം, ഹംഗർ ഫ്രീ വേൾഡ്, വിദ്യാഭ്യാസം, പരിസ്ഥിതി, സ്ത്രീശാക്തീകരണം തുടങ്ങിയ നിരവധി സാമൂഹ്യപ്രതിബദ്ധതാ പ്രവർത്തനങ്ങളിലും മലബാർ ഗ്രൂപ്പ് നേതൃത്വം നൽകിവരുന്നു.
ഉത്തരവാദിത്തത്തിന്റെയും സുസ്ഥിരതയുടെയും തത്വങ്ങൾ ബിസിനസ്സുമായി സംയോജിപ്പിച്ചുകൊണ്ട്, സാമൂഹിക അവബോധമുള്ളതും ഉത്തരവാദിത്തമുള്ളതുമായ ഒരു സ്ഥാപനമായി നിലകൊള്ളാൻ മലബാർ ഗ്രൂപ്പ് അതിന്റെ ESG ലക്ഷ്യങ്ങൾ കാലാകാലങ്ങളിൽ ശക്തിപ്പെടുത്തുന്നു. കൂടാതെ, ലാഭത്തിന്റെ 5% അതാത് രാജ്യങ്ങളിലെ വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു വരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
