അന്‍സിബയുടെ നിലപാടിനെ പ്രശംസിച്ച് മാല പാര്‍വതി

JUNE 21, 2026, 11:18 PM

അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ നടി അന്‍സിബയെടുത്ത നിലപാടിനെ പ്രശംസിച്ച് മാല പാര്‍വതി. 

സ്വജനപക്ഷപാതം, പണം ധൂര്‍ത്തടിക്കല്‍ അടക്കം അന്‍സിബ ചോദിച്ച ഒറ്റ ചോദ്യത്തിന് മറുപടി ഉണ്ടായില്ല. ഒടുക്കം ഞാനും എന്റെ ഭരണസമിതിയും രാജിവെയ്ക്കുന്നുവെന്ന് മാത്രമാണ് ശ്വേതയ്ക്ക് പറയാന്‍ ഉണ്ടായിരുന്നത്. ശക്തമായ സ്ത്രീപക്ഷത്തെയാണ് ഇന്നലെ അന്‍സിബയില്‍ കണ്ടത്.

നാളെ ജനറല്‍ സെക്രട്ടറിയോ മന്ത്രിയോ ആയി അന്‍സിബ വരാം. അത്രയും വ്യക്തമായാണ് അന്‍സിബ സംസാരിച്ചത്. പിന്‍ ഡ്രോപ് സൈലന്‍സോടെ അമ്മ അന്‍സിബയെ കേട്ടു. അനൂപ് ചന്ദ്രനും കൊല്ലം തുളസിയും വേറെ രണ്ടുപേരും ഒഴികെ അന്‍സിബ പറഞ്ഞതില്‍ കണ്‍വിന്‍സ് ആയെന്ന് കരുതുന്നു', മാല പാര്‍വതി വിശദീകരിച്ചു. പുതിയ ഭരണസമിതിക്ക് റിപ്പോര്‍ട്ടും കണക്കും കൃത്യമായി അവതരിപ്പിക്കാന്‍ കഴിയാത്തതാണ് വലിയ പ്രശ്‌നങ്ങളിലേക്ക് വഴിവെച്ചത്. സ്ത്രീകളായതിനാല്‍ ഉത്തരവാദിത്തം കുറച്ചുചെയ്യാന്‍ കഴിയില്ലല്ലോയെന്നും മാല പാര്‍വതി ചോദിച്ചു.

vachakam
vachakam
vachakam

'അന്‍സിബയ്ക്ക് പുറമെ മല്ലികാ സുകുമാരനും എഴുന്നേറ്റ് നിന്ന് കണക്ക് കിട്ടിയില്ലെന്ന് പറഞ്ഞു. ബാബുരാജിന്റെ കാലത്തെ കണക്കുകളിലെ പിഴവാണ് റിപ്പേര്‍ട്ട് അവതരിപ്പിക്കാന്‍ കഴിയാത്തതിന്റെ കാരണമായി പുതിയ ഭരണസമിതി ഉയര്‍ത്തിക്കാട്ടുന്നത്.

ബാബു രാജിനോട് ഇവര്‍ കണക്കുകള്‍ ചോദിച്ചിട്ടില്ല. ട്രഷററും ഓഡിറ്ററും കയ്യൊഴിഞ്ഞു. ഒരു വലിയ വിഭാഗം സ്ത്രീകള്‍ ആദ്യഘട്ടത്തില്‍ ശ്വേതയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ശ്വേത പറയുന്നത് കേള്‍ക്കട്ടെയെന്ന നിലപാടിലായിരുന്നു. എന്നാല്‍ അന്‍സിബ കാര്യങ്ങള്‍ പറഞ്ഞതോടെ എല്ലാവരും കണ്‍വിന്‍സ്ഡ് ആയി. സത്യമുള്ള കുട്ടി. ആര്‍ജവത്തോടെ ശരി പറഞ്ഞു. ശ്വേതയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സംസാരിച്ചത് ഗണേഷ് കുമാര്‍ ആണ്. ഭരണപരിചയക്കുറവാണെന്നും സമയം കൊടുക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു', മാല പാര്‍വതി വ്യക്തമാക്കി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam