ലണ്ടൺ: ഒണ്ടാറിയോയിലും, സമീപപ്രദേശങ്ങളിലുമുള്ള കുട്ടികളിൽ കൃഷിയോടുള്ള താൽപ്പര്യം വളർത്തുക എന്ന ലക്ഷ്യത്തോടെ കോവിഡ് കാലത്ത് ആരംഭിച്ച കർഷകശ്രീയുടെ, 2026 ലെ അവാർഡ്ദാന ചടങ്ങ്, സെപ്തംബർ 26 നു ലണ്ടനിൽ വെച്ച് വളരെ മനോഹരമായി നടത്തപ്പെട്ടു.
വിത്തു പാകുന്നതിൽ തുടങ്ങി, വിളവെടുപ്പ് വരെ കൃഷിയുടെ ഓരോ ഘട്ടവും കുട്ടികൾ അനുഭവിച്ചറിഞ്ഞു, ഓരോ ഘട്ടത്തിലേയും ചിത്രങ്ങൾ കർഷകശ്രീ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പങ്ക് വച്ചതിനു പിന്നാലെ കളിക്കൂട്ടം ഭാരവാഹികൾ വീടുകൾ തോറും സന്ദർശിച്ച്, നിശ്ചയിച്ച ജഡ്ജ്മെന്റ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികളുമായി നേരിട്ട് അഭിമുഖം നടത്തുന്ന വ്യത്യസ്തമായ രീതിയിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്.
കർഷകശ്രീ 2025-2026 മെഗാ സ്പോൺസർ, ജോബി ജോൺ (ജെ.ജെ.ഹോംസ് ആൻഡ് റിന്നോവഷൻസ്) ആയിരുന്നു.
അനുമോദന ചടങ്ങിൽ കളിക്കൂട്ടം ബോർഡ് ഓഫ് ഡയറക്ടേഴ്സായ, ബിജോയി ജോൺ, സന്തോഷ് മേക്കര, സിബി തോമസ്, എന്നിവരുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായി. പ്രോഗ്രാം കോർഡിനേറ്റർ ഷാന്റി അനി ഏവർക്കും സ്വാഗതം ആശംസിച്ചുകൊണ്ട് പരിപാടികൾ തുടങ്ങുകയും, പ്രസിഡന്റ് ജിഷ പ്രസ്റ്റീജ് അധ്യക്ഷ പ്രസംഗം നടത്തുകയും ചെയ്തു.
തുടർന്ന് കർഷകശ്രീയുടെ പ്രവർത്തനങ്ങളും ലക്ഷ്യവും സംബന്ധിച്ച് സെക്രട്ടറി ദിവ്യ ജിസ് വിശദീകരിക്കുകയും ചെയ്തു. കളിക്കൂട്ടം യൂത്ത് കമ്മറ്റിയുടെ സജീവ പങ്കാളിത്തം ചടങ്ങിനു നിറം പകർന്നു. പ്രോഗ്രാം കോർഡിനേറ്റർ ദീപ്തി ഡിപിൻ അവാർഡുകൾ അനൗൺസ് ചെയ്യുകയും, കമ്മിറ്റി മെമ്പർ സീനു കോശി ഏവർക്കും നന്ദി പ്രകാശിക്കുകയും ചെയ്തു.
കർഷകശ്രീ അവാർഡ് 2026 ഒന്നാം സ്ഥാനം ബെഞ്ചമിൻ & ഇസബെല്ല ജോബി, രണ്ടാം സ്ഥാനം നിയെങ്ക & നീൽ ജോൺ പോൾ, മൂന്നാം സ്ഥാനം ജെറോൻ ബിനു എന്നിവർ സ്വന്തമാക്കി. വിജയികളെ ചടങ്ങിൽ ആദരിക്കുകയും, ക്യാഷ് പ്രൈസ് കൈമാറുകയും ചെയ്തു.
മത്സരത്തിൽ പങ്കെടുത്ത ഏല്ലാ കുട്ടികളെയും പ്രോൽസാഹന സമ്മാനം നൽകി ആദരിച്ചു.
കുട്ടികളെ കൃഷിയിലേയ്ക്ക് ആകർഷിക്കുകയും, കൃഷിയുടെ വിവിധ ഘട്ടങ്ങൾ നേരിട്ട് മനസ്സിലാക്കാൻ അവസരം ഒരുക്കുകയും ചെയ്യുന്ന കളിക്കൂട്ടം കർഷകശ്രീ പദ്ധതി, കാനഡയിലെ മലയാളി സമൂഹത്തിൽ ഏറെ ശ്രദ്ധേയമായി മാറുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
