കോട്ടയ്ക്കലിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം

NOVEMBER 7, 2025, 8:59 PM

മലപ്പുറം: മലപ്പുറം കോട്ടക്കലിൽ വൻ തീപിടിത്തം.പുലർച്ചെ അഞ്ചരയോടെ കോട്ടക്കൽ നഗരമധ്യത്തിലുള്ള ആദായവിൽപന നടത്തുന്ന കടയിലാണ് തീ പിടിച്ചത്.

മലപ്പുറത്ത് നിന്നും തിരൂരിൽ നിന്നുമെത്തിയ നാല് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിച്ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് അപകടത്തിന്റെ വ്യാപ്‌തി കുറയ്ക്കാൻ സാധിച്ചത്.സ്ഥാപനത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി.

തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെങ്കിലും കട പൂർണ്ണമായും കത്തിനശിച്ച നിലയിലാണുള്ളത്.ഷോർട്ട് സെർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam