ചെന്നൈ: ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിലായി. മുഖ്യമന്ത്രി ജോസഫ് വിജയ്ക്കെതിരായ വിവാദ പരാമർശത്തിലായിരുന്നു അറസ്റ്റ്.
സ്റ്റാലിൻ മന്ത്രിസഭയിൽ അംഗമായിരുന്നു.. മദ്രാസ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു തൊട്ടുപിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്.
തൂത്തുക്കുടി ജില്ലയിലെ ഓത്തൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ്, മുൻ മന്ത്രിയും തിരുച്ചെന്തൂർ മണ്ഡലത്തിൽ നിന്നുള്ള നിലവിലെ ഡിഎംകെ എംഎൽഎയുമായ അനിത ആർ. രാധാകൃഷ്ണൻ അറസ്റ്റിലായത്.
പ്രോസിക്യൂഷൻ ഹാജരാക്കിയ പ്രസംഗത്തിന്റെ രേഖാമൂലമുള്ള വിവരങ്ങൾ പരിശോധിച്ചതിന് ശേഷമാണ് ജസ്റ്റിസ് ജി.കെ. ഇളന്തിരയ്യൻ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. അദ്ദേഹം ഒരു സാധാരണക്കാരനല്ലല്ലോ, മുഖ്യമന്ത്രി എന്ന പദവിയോട് ആദരവ് കാണിക്കേണ്ടതല്ലേ? എന്ന് ജഡ്ജി ആരാഞ്ഞു.
തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിക്ക് നേരെ ഇത്രയും മോശമായ ഭാഷ പ്രയോഗിക്കാൻ ഒരു മുൻ മന്ത്രിയും നിലവിലെ എംഎൽഎയുമായ ഒരാൾക്ക് എങ്ങനെ കഴിയുമെന്നും കോടതി ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
