ഇടുക്കി: വീണ്ടും വിവാദപ്രസ്താവനയുമായി സിപിഎം നേതാവ് എംഎം മണി. വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയാണ് ഭീഷണി മുഴക്കിയത്. നഗരം പാറ റേഞ്ച് ഓഫീസിലേക്ക് കർഷകസംഘം നടത്തിയ മാർച്ചിലായിരുന്നു എംഎം മണിയുടെ ഭീഷണി മുഴക്കൽ.
വനം വകുപ്പ് ഉദ്യോഗസ്ഥർ മര്യാദക്ക് നടക്കണം ഇല്ലെങ്കിൽ നിയമം കൈയിലെടുക്കുമായിരുന്നു ഭീഷണി.
നിയമം കൈയിലെടുക്കുമ്പോൾ നിയമം മാങ്ങാത്തല എന്ന് പറഞ്ഞ് ഞങ്ങളുടെ മെക്കിട്ട് കേറാൻ വന്നാൽ വരുന്നവരെയും ഞങ്ങൾ നേരിടേണ്ടി വരും. വിഡി സതീശൻ വന്നതിൻ്റെ ഹുങ്കാണ് ഉദ്യോഗസ്ഥർക്ക്.
നിങ്ങളെയൊക്കെ ഞങ്ങൾ വഴിയിൽ നേരിടും. കോൺഗ്രസ് സർക്കാർ എന്നും മലയോരകർഷകർക്ക് പാര പണിയുന്നവരാണ്. ആ പാരയുമായാണ് സതീശൻ നമ്മളെ ഉമ്മാക്കി കാണിക്കാൻ വരുന്നത്.
പൊലീസുകാർ ഞങ്ങൾക്ക് പുല്ലാ. പിന്നെയാ ഫോറസ്റ്റുകാർ. പുര വച്ച് താമസിക്കുന്ന സ്ഥലം കൈയേറാൻ വന്നാൽ ഞങ്ങൾ കൈകാര്യം ചെയ്യും. നിങ്ങൾക്ക് വീട്ടിൽ ഭാര്യയും മക്കളുമൊക്കെയുണ്ട്. ഞങ്ങൾക്കുമുണ്ട്. ഞങ്ങൾ തിരിച്ചു ചെല്ലാം എന്ന് ഭാര്യയോടും മക്കളോടും പറഞ്ഞിട്ടല്ല പൊതു പ്രവർത്തനത്തിന് ഇറങ്ങുന്നത്. വരുന്നിടത്ത് വച്ച് കാണാമെന്ന മനോഭാവമാണ് ഞങ്ങൾക്കുള്ളത്. മര്യാദക്ക് അല്ലെങ്കിൽ ഫോറസ്ററ്റുകാർ വഴിയേ നടക്കില്ലെന്നാണ് മണി പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
