യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ലോക്പോൾ സർവേ ഫലം

APRIL 4, 2026, 12:00 AM

ദില്ലി: സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ലോക്പോൾ സർവേ ഫലം. മാർച്ച് 16 മുതൽ 31 വരെ കേരളത്തിൽ 36,400 പേരുടെ അഭിപ്രായം സ്വീകരിച്ചുവെന്ന് ലോക്പോൾ പറയുന്നു.

ശബരിമല സ്വർണകൊള്ള കേസ് എൽഡിഎഫിന്റെ വിശ്വാസ്യത കാര്യമായി ഇടിച്ചെന്നുമാണ് സർവേയിലെ കണ്ടെത്തൽ.

നേരത്തെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ലോക്പോൾ ശരിയായി പ്രവചിച്ചത് ശ്രദ്ധേയമായിരുന്നു. 

vachakam
vachakam
vachakam

77 മുതൽ 81 സീറ്റുകൾ യുഡിഎഫിന് കിട്ടാമെന്ന് സർവേ പ്രവചിക്കുന്നു. എൽഡിഎഫിന് 58 മുതൽ 62 സീറ്റുകൾ വരെ കിട്ടുമെന്നും പ്രവചനം. 

എൻഡിഎ പരമാവധി 1 മുതൽ 2 സീറ്റുകളിൽ വിജയിച്ചേക്കാമെന്നും ലോക്പോൾ സർവ്വേയിൽ പറയുന്നു. 

വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് യുഡിഎഫിന് മേൽക്കൈ ലഭിക്കുകയെന്നാണ് കണ്ടെത്തൽ. തെക്കൻ കേരളത്തിൽ എൽഡിഎഫിന് മേൽക്കൈ ലഭിക്കും. തെക്കൻ കേരളത്തിലാണ് എൻഡിഎയ്ക്ക് രണ്ട് സീറ്റിൽ വിജയസാധ്യതയുള്ളത്. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam