അച്ചടക്കമുള്ള ക്രിസ്തിയ ജീവിതം നയിച്ച് ക്രിസ്തു യേശുവിന്റെ സാക്ഷികളാകണം എന്ന് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന അധിപൻ ഡോ. എബ്രഹാം മാർ പൗലോസ് തിരുമേനി അഹ്വാനം ചെയ്തു. ന്യൂയോർക് സെന്റ് തോമസ് മാർത്തോമ്മാ ഇടവകയിൽ ആദ്യമായി വിശുദ്ധ കുർബാന കൈക്കൊള്ളുന്ന 14 കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ഇടവക ജനങ്ങളെയും അഭിസംബോധന ചെയ്യുകയായിരിക്കുന്നു തിരുമേനി.
ഒരു പ്രാർത്ഥന ജീവിതം കെട്ടിപ്പടുക്കുക ഈ അച്ചടക്കമുള്ള ക്രിസ്തീയ ജീവിതത്തിനു അനിവാര്യമാണ്. ദിവസവും രാവിലെയും വൈകിട്ടും കുടുംബ പ്രാർത്ഥനയിൽ പങ്കെടുക്കുന്നതിനൊപ്പം സ്വകാര്യ പ്രാർത്ഥനയിലും പങ്കെടുക്കണം. ഞായറാഴ്ച രാവിലെ വിശുദ്ധ ആരാധനയിലും വിശുദ്ധ കുർബാനയിലും ഒരുക്കത്തോട് സംബന്ധിക്കണം.
കോളേജുകളിൽ പോകുമ്പോൾ ആരാധനയിൽ പങ്കെടുക്കാൻ മറക്കരുത്. മിഷൻ പ്രവർത്തനങ്ങൾക്കും തിരുമേനി കുട്ടികളെ അഹ്വാനം ചെയ്തു. ജീവിതത്തിന്റെ ദശാംശം ദൈവത്തിനു കൊടുക്കുവാൻ തിരുമേനി ഉൽബോധിപ്പിച്ചു.
ആർലിൻ തങ്കം ജോൺ, ജോർഡൻ തോമസ്, കെസിയ സജി, സേലാ ആൻ സൈമൺ, ആരോൻ സാവാൻ മാത്യു, സേറ റോബിൻ, ടോബിൻ മഠത്തിൽ അലക്‌സാണ്ടർ, ആന്യ മേരി തോമസ്, ആരോൻ മനോജ് മാത്യു, എലൈജ ഡി. ജോർജ്, ജെന്ന ഗ്രേസ് ജോർജ്, കെസിയ തോമസ്, ഇതൻ കുര്യൻ, കയല കുര്യൻ എന്നീ 14 കുട്ടികളാണ് ആദ്യമായി വിശുദ്ധ കുർബാന സ്വീകരിച്ചത്. ഈ 14 കുട്ടികളെയും പ്രതിനിധീകരിച്ചു
സേലാ ആൻ സൈമൺ വിശുദ്ധ സ്വീകരിക്കുന്നതിനു അവരെ സജ്ജമാക്കിയ വികാരി റവ. ജോൺ ഫിലിപ്പ്, യൂത്ത് ചാപ്ലയിൻ റവ. ജെസൻ വർഗീസ്, മാതാപിതാക്കൾ, സൺഡേ സ്‌കൂൾ അധ്യാപകർ മുതലായവർക്കു നന്ദി പറഞ്ഞു.
സൺഡേ സ്‌കൂൾ ഹെഡ്മാസ്റ്റർ സാജൻ എബ്രഹാം ഈ കുട്ടികളെ ഇടവകയുടെ വിശുദ്ധ സംസർഗ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്തു. ഇടവക സെക്രട്ടറി മിസ്റ്റർ സുനിൽ വർഗീസ് തിരുമേനിയെ ഇടവകയിലേക്കു സ്വാഗതം ചെയ്തു.
പി.ടി. തോമസ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്