ലൈഫ് ഫണ്ട് തട്ടിപ്പിൽ റാണി ലക്ഷ്മിക്ക് സഹായം ലഭിച്ചെന്ന സംശയത്തിൽ പൊലീസ്, പ്രാദേശിക രാഷ്ട്രീയ നേതാക്കളിലേക്ക് അന്വേഷണം

SEPTEMBER 3, 2026, 11:06 PM

പത്തനംതിട്ട: പത്തനംതിട്ടയിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ റാണി ലക്ഷ്മി നടത്തിയ ലൈഫ് ഫണ്ട് തട്ടിപ്പിൽ രാഷ്ട്രീയ ഉദ്യോ​ഗസ്ഥ ഒത്താശ ലഭിച്ചെന്ന സംശയത്തിൽ പൊലീസ്.

തണ്ണിത്തോട്, സീതത്തോട് പഞ്ചായത്തിലെ പ്രാദേശിക നേതാക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. മൂന്ന് പഞ്ചായത്തുകളിലെ തട്ടിപ്പിന്റെ വ്യാപ്തി ഒരു കോടിയിലേക്ക് എത്തിച്ചേർന്നതായും പൊലീസ് വ്യക്തമാക്കുന്നു.

നാളുകളായി ഉള്ള വലിയ തട്ടിപ്പ് ജീവനക്കാരിക്ക് ഒറ്റയ്ക്ക് നടത്താൻ ആകില്ലെന്ന നി​ഗമനത്തിലേക്കാണ് പൊലീസ് എത്തുന്നത്. റിമാൻഡിൽ ഉള്ള റാണിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും.

vachakam
vachakam
vachakam

ലൈഫ് ഭവന പദ്ധതി, വീട് പുനരുദ്ധാരണം എന്നീ പദ്ധതികളിലെ ഗുണഭോക്താക്കളുടെ പണം ഏറെക്കാലമായി മുടങ്ങിയതോടെയാണ് സീതത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പെടെ സംശയങ്ങൾ തോന്നിയത്. ഫണ്ട് വിനിയോഗം സംബന്ധിച്ച് ഓഡിറ്റ് വേണമെന്ന് ആവശ്യമുയർന്നു. പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ച പഞ്ചായത്ത് സെക്രട്ടറി പരിശോധന നടത്തി. തുടർന്നാണ് അരക്കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് വ്യക്തമായത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam