തിരുവനന്തപുരം: സുകുമാരക്കുറുപ്പാണെന്ന പ്രചരണങ്ങളില്‍ തനിക്ക് ദുഖവും ഭയവുമുണ്ടെന്ന് ബ്രൂണൈയിലെ മലയാളി വയോധികന്‍. വ്യക്തിപരമായ നേട്ടത്തിന് വേണ്ടിയാണ് പാരിജാതന്‍ തന്നോട് ക്രൂരമായി പെരുമാറുന്നതെന്നും അദ്ദേഹം പറയുന്നു.
താന്‍ സുകുമാരക്കുറുപ്പല്ലെന്നും പരാരിജാതനും സുഹൃത്തും തന്നെ സുകുമാരക്കുറുപ്പായി ചിത്രീകരിക്കുന്നെന്നുമാണ് ദാമോദര മോനോൻ പറഞ്ഞത്.
തന്നെക്കുറിച്ചുള്ള വാര്‍ത്ത പുറത്ത് വരുന്നത് വരെ സുകുമാരക്കുറുപ്പെന്ന പേരോ അയാളുടെ കുറ്റകൃത്യമോ തനിക്ക് അറിയില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തനിക്കുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രിയോടും മുഖ്യമന്ത്രിയോടും പറയുക എന്നതാണ് മാധ്യമങ്ങളിലൂടെയുള്ള പ്രതികരണത്തിലൂടെ ഉദ്ദേശിക്കുന്നത്. പാരിജാതനും മറ്റൊരാളും ഇവിടെ എത്തി തന്റെ ഫോണുകളൊക്കെ പരിശോധിച്ചു.
താന്‍ സുകുമാരക്കുറുപ്പല്ലെന്ന് പലവട്ടം പറഞ്ഞിട്ടും ബലം പ്രയോഗിച്ചാണ് അവര്‍ ഇത്തരം നടപടികളില്‍ ഏര്‍പ്പെട്ടതെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. 24 ന്യൂസ് ചാനലിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ അടക്കം തന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ തന്നെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത നല്‍കി എന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
