കൊച്ചി: ലഹരിക്കച്ചവടത്തിലെ കള്ളപ്പണ ഇടപാടുകളില്‍ അന്വേഷണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ കാസര്‍കോഡ് എംഡിഎംഎ കേസിന്റെ വിശദാംശങ്ങള്‍ ശേഖരിച്ച് ഇഡി ഇന്റലിജന്‍സ്. പ്രതികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ച ശേഷം ഇഡി തുടര്‍നടപടികളിലേക്ക് കടക്കും.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായ കൂടുതല്‍ കേസുകള്‍ ഇ ഡിയുടെ റഡാറിലാണ്.
പെരുമ്പാവൂര്‍ ഹൈബ്രിഡ് കഞ്ചാവ്, കരിപ്പൂര്‍ എംഡിഎംഎ കേസുകളില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ കേസുകളിലേക്ക് ഇ ഡി അന്വേഷണം എത്തുന്നത്. ലഹരി സംഘങ്ങളുടെ രാജ്യാന്തര ബന്ധങ്ങളിലും വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം.
അതേസമയം കൊച്ചി രാസലഹരി കേസില്‍ വിശദമായ അന്വേഷണത്തിനാണ് എക്‌സൈസ് നീക്കം. കേസില്‍ പ്രതിയായ വരുണ്‍ ദേവിന്റെ നിക്ഷേപങ്ങളില്‍ അടക്കമാണ് പരിശോധന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
