കണ്ണൂർ: പി.പി. ദിവ്യയുമായി ബന്ധപ്പെട്ട കാർട്ടൺ ഇന്ത്യ അലയൻസ് കമ്പനിയുടെ ഇടപാടുകളിൽ പൊതുമേഖലാ സ്ഥാപനമായ സിൽക്ക് കേന്ദ്രീകരിച്ചും വിജിലൻസ് അന്വേഷണം.
സിൽക്ക് മുഖേനയാണ് കാർട്ടൺ ഇന്ത്യക്കു കരാറുകൾ ലഭിച്ചത്. ഈ സാഹര്യത്തിലാണു സിൽക്കിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്. സിൽക്കിനു നൽകിയ കരാറുകളിൽ ഭൂരിഭാഗവും എങ്ങനെ കാർട്ടൺ ഇന്ത്യ അലയൻസ് കമ്പനിയുടെ കൈവശം എത്തി. അക്കാര്യത്തിൽ സിൽക്ക് അധികൃതരുടെ ഇടപെടലിനെക്കുറിച്ച് വിശദമായ അന്വേഷണത്തിനാണു വിജിലൻസ് ഒരുങ്ങുന്നത്. സിൽക്കിൽ വിശദമായ പരിശോധന നടത്താനാണ് വിജിലൻസ് നീക്കം.
അഴിമതി ആരോപണം ഉയർന്ന ഘട്ടത്തിൽ പൊതുമേഖലാ സ്ഥാപനമായ സിൽക്കിനാണ് കരാറു നൽകിയതെന്നായിരുന്നു ജില്ലാ പഞ്ചായത്ത് അധികൃതരുടെ വാദം. കാർട്ടണ്‍ ഇന്ത്യക്ക് ഉപകരാർ നൽകിയത് സില്‍ക്കാണ്.
കേസുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നേരത്തേ വിജിലൻസ് പരിശോധന നടത്തി കാർട്ടൺ ഇന്ത്യ കമ്പനി ഏറ്റെടുത്ത് നടപ്പാക്കിയ 12 കോടിയിലധികം രൂപയുടെ പദ്ധതികളുമായി ബന്ധപ്പെട്ട രേഖകൾ കസ്റ്റഡിയിലെടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
