പാലക്കാട്: ബംഗളൂരുവിലെ മലയാളി യുവാവിന്റെ ദുരഭിമാനക്കൊലയിൽ പെൺസുഹൃത്തിന്റെ പിതാവ് പൊലീസ് കസ്റ്റഡിയിൽ.
കൊല്ലപ്പെട്ട പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരണും പ്രതി ആനന്ദിന്റെ മകളും പ്രണയത്തിലായിരുന്നു. പ്രണയബന്ധം ഇരുവീട്ടുകാർക്കും അറിയാമായിരുന്നു.
ചൊവ്വാഴ്ച രാത്രിയിലാണ് കിരണിനെ പ്രതി ആനന്ദ് തല്ലിക്കൊന്നത്. കഴിഞ്ഞ രണ്ട് വർഷമായി ആനന്ദിന്റെ കമ്പനിയിലെ ജോലിക്കാരനായിരുന്നു കിരൺ. ബാറ്റും പൈപ്പും ഉപയോഗിച്ചാണ് യുവാവിനെ ആനന്ദ് ആക്രമിച്ചത്. അടിവയറ്റിലുൾപ്പെടെ ഗുരുതരമായി പരിക്കേറ്റ കിരൺ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി മേൽനടപടികൾ സ്വീകരിക്കുകയായിരുന്നു. യെലഹങ്ക പൊലീസാണ് ആനന്ദിനെ അറസ്റ്റ് ചെയ്തത്.
പെൺകുട്ടി കിരണിന്റെ അമ്മയോടും ബന്ധുക്കളോടും വീഡിയോ കോളിലൂടെ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ബംഗളൂരുവിൽ പ്രവർത്തിക്കുന്ന മെഷിൻ നിർമാണ കമ്പനിയുടെ ഉടമയായ പെൺകുട്ടിയുടെ പിതാവ് ആനന്ദ് ഈ ബന്ധത്തെ എതിർത്തു. കിരണിന്റെ കുടുംബത്തിന് സാമ്പത്തികം ഇല്ലെന്നതായിരുന്നു എതിർപ്പിന് കാരണമായത്. ഈ എതിർപ്പാണ് പിന്നീട് പകയായി മാറിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
