കോഴിക്കോട്: കോഴിക്കോട് നല്ലളത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് തീപിടിച്ചത്.
മണ്ണത്ത് വീട്ടിൽ സന്തോഷിന്റെ ബൈക്കും സ്കൂട്ടറുമാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ നല്ലളം പൊലീസ് അന്വേഷണം ആരംഭിച്ചു.
പുലർച്ചെ മൂന്ന് മണിയോടെ ശബ്ദം കേട്ടുണർന്ന സന്തോഷിന്റെ അമ്മയാണ് വീട്ടുകാരെ വിവരമറിയിച്ചത്. ഇതിനുപിന്നിൽ മറ്റാരുടെയെങ്കിലും ഇടപെടലോ അട്ടിമറിയോ ആകാമെന്നാണ് സംശയിക്കുന്നതെന്നും സന്തോഷ് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
