ലോകകപ്പ് വലിയ സ്‌ക്രീനിലൊരുക്കി ലെവിറ്റേറ്റ് വാച്ച്പാർട്ടി

JULY 16, 2026, 8:37 AM

ടൊറന്റോ: സോക്കർ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിലെ ആവേശം ബിഗ്‌സ്‌ക്രീനിലേക്ക്. മലയാളികളുടെ പ്രിയപ്പെട്ട ടീമുകളിലൊന്നായ അർജന്റീനയോ, അട്ടിമറി തുടരാനൊരുങ്ങുന്ന സ്‌പെയിനോ? ഫുട്‌ബോൾ ആരാധകരുടെ പ്രിയതാരം ലിയോണൽ മെസ്സിയോ സ്‌പെയിന്റ് പുത്തൻ താരോദയം ലമീൻ യമാലോയോ?

അമേരിക്കയിലെ ന്യൂജഴ്‌സി മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ലോകകപ്പിനായി ഇവർ ഏറ്റുമുട്ടുന്ന ആവേശകരമായ നിമിഷങ്ങൾ ബിഗ് സ്‌ക്രീനിൽ ഒരുക്കി ലെവിറ്റേറ്റ് എന്റർടെയൻമെന്റ് വാച്ച്പാർട്ടി ഒരുക്കുന്നു. ടീം ഗരുഡൻസുമായി ചേർന്ന് ഞായറാഴ്ച രണ്ടരയ്ക്ക് സ്‌കാർബ്രോയിലെ മോർണിങ് സൈഡ് സിനിപ്‌ളെക്‌സിലാണ് വാച്ച്പാർട്ടിക്ക് കളമൊരുക്കുന്നത്.

കളിക്കളത്തിലെ വലിയ താരങ്ങൾക്കൊപ്പം ഇടവേളയിൽ സംഗീതലോകത്തെ നക്ഷത്രങ്ങളെയും കാണാനാകുമെന്ന പ്രത്യേകതയുണ്ട് ഇക്കുറി. ലോകകപ്പ് ഫൈനലിന്റെ ഇടവേളയിൽ ഒരുക്കുന്ന വിനോദപരിപാടികളിൽ ജസ്റ്റിൻ ബീബർ, ഷക്കീറ, മഡോണ, ബർണബോയ് എന്നിവർക്കൊപ്പം കൊറിയൻ ബാൻഡ് ബിടിഎസ്, ന്യൂയോർക്കിൽനിന്നുള്ള പിഎസ്22 കോറസ് സംഘവും സംഗീതപരിപാടികൾ അവതരിപ്പിക്കും.

vachakam
vachakam
vachakam

ഇതിനായി ഇടവേള അൽപം നീണ്ടാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആരാധകരെ സംബന്ധിച്ചിടത്തോളം ഇരട്ടനേട്ടമാണ് ഇതിലൂടെ കൈവരുന്നത്. കളിക്കളത്തിലെയും സംഗീതലോകത്തെയും താരങ്ങളെയും ഒരുമിച്ചു കാണാനുള്ള സുവർണാവസരം.

വാച്ച് പാർട്ടിയിലെ ബിഗ് സ്‌ക്രീൻ ഷോയിലും ഈ ആവേശം പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. റിയൽറ്റർ ജിയോ ജോസ്, ലിറ്റിൽ സൗത്ത് റസ്റ്ററന്റ്, കരിയർ മെന്റർ ബിജോ സെബാസ്റ്റ്യൻ എന്നിവരാണ് പരിപാടിയുടെ സ്‌പോൺസർമാർ. 

പ്രവേശനം ടിക്കറ്റ്മുലം നിയന്ത്രിക്കും. 9.99 ഡോളറാണ് നിരക്ക്. ടിക്കറ്റ് ബുക്കിങ്ങിന്: 

vachakam
vachakam
vachakam

https://levitateinc.ca/event/world-cup-final-big-screen-watch-patry/

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam