ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുടെ ലൈംഗികാതിക്രമ പരാതിയിൽ പ്രൊഫസറും കോൺഗ്രസ് എംപിയുമായ അങ്കോംച ബിമോൾ അക്കോയ്ജാമിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് ജെഎൻയു.അടിയന്തര പ്രാബല്യത്തോടെയാണ് പിരിച്ചുവിടല്‍.2024 ല്‍ മണിപ്പൂരിലെ ഇന്നര്‍ മണിപ്പൂര്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടയാളാണ് പ്രൊഫസര്‍ അങ്കോംച.
11 വിദ്യാര്‍ത്ഥിനികളാണ് അങ്കോംചയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. വിദ്യാർത്ഥിനികൾ യൂണിവേഴ്സിറ്റി ഇൻ്റേണൽ കമ്മിറ്റിക്ക് പരാതി നൽകുകയായിരുന്നു.ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. എന്നാൽ, ആരോപണങ്ങള്‍ അങ്കോംച നിഷേധിച്ചിരുന്നു.
അതിനിടെ, പരാതികളില്‍ നടപടി വൈകുന്നതായി ആരോപിച്ച് കഴിഞ്ഞ മാസം എബിവിപി സര്‍വകലാശാലയില്‍ പ്രതിഷേധം നടത്തിയിരുന്നു. പരാതികള്‍ രാഷ്ട്രീയ സ്വാധീനമില്ലാതെ, സുതാര്യമായും സമയബന്ധിതമായും അന്വേഷിക്കണമെന്നായിരുന്നു ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
