തൃശൂർ: തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേടിൽ ഇടതുപക്ഷം പ്രക്ഷോഭത്തിന് ഒരുങ്ങുന്നു.
തൃശൂരിൽ ശനിയാഴ്ച പ്രതിഷേധ പരിപാടിയും പൊതുയോഗവും സംഘടിപ്പിക്കുമെന്ന് മുതിർന്ന സിപിഐ നേതാവ് കെ.പി രാജേന്ദ്രൻ പറഞ്ഞു.
ഇനിയും കള്ളവോട്ടുകൾ ചേർക്കും എന്നാണ് ബിജെപി നേതാക്കൾ പറയുന്നതെന്നും ഇത് അപകടകരമായ സാഹചര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രമക്കേടിനെ കുറിച്ചുള്ള ഇടതുപക്ഷത്തിന്റെ പരാതി കമ്മീഷൻ ഗൗരവമായി കണ്ടില്ല. ബൂത്ത് അടിസ്ഥാനത്തിൽ വോട്ടർ പട്ടിക പരിശോധിക്കുമെന്നും ഇതിനായി പുതിയ ടീമിനെ ചുമതലപ്പെടുത്തിഎന്നും കെ.പി രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്