ലീഗ് സിറ്റി മലയാളി സമാജം 'ആവണിത്തെന്നൽ 2026' ഓണാഘോഷം ഓഗസ്റ്റ് 15ന്

JULY 3, 2026, 1:29 AM

ലീഗ് സിറ്റി (ടെക്‌സാസ്): ടെക്‌സാസിലെ മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വർഷത്തെ ഓണാഘോഷം 'അവണിത്തെന്നൽ 2026' ഓഗസ്റ്റ് 15ന് ലീഗ് സിറ്റിയിലെ ജോണി അരോൾഫോ സിവിക് സെന്ററിൽ വിപുലമായ രീതിയിൽ സംഘടിപ്പിക്കുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.

സമാജം പ്രവർത്തനം ആരംഭിച്ച് പതിനൊന്നാം വർഷത്തിലേക്ക് കടക്കുന്ന ഈ വേളയിൽ, മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ വൈവിധ്യവും പുതുമയും നിറഞ്ഞ വിനോദ പരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നതെന്ന് പ്രസിഡന്റ് ബിജോ സെബാസ്റ്റ്യനും സെക്രട്ടറി ഡോ. ജേക്കബ് തെരുവത്തും അറിയിച്ചു.

സമാജം ഇതുവരെ സംഘടിപ്പിച്ച സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ മികച്ച അംഗീകാരവും അഭിനന്ദനവും നേടിയിട്ടുണ്ടെന്നും അവർ പറഞ്ഞു. പരിപാടികളും ഓണസദ്യയും ഒരുപോലെ തിരക്കുകളില്ലാതെ ആസ്വദിക്കാനാകുന്ന വിധത്തിൽ പ്രത്യേക ഹാളുകളാണ് ഇത്തവണ സജ്ജീകരിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

vachakam
vachakam
vachakam

കുടുംബങ്ങൾക്കും മുതിർന്നവർക്കും കുട്ടികൾക്കും സൗകര്യപ്രദമായ രീതിയിലാണ് ആഘോഷവേദി ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9.00 മണിക്ക് മാവേലിയുടെ വർണാഭമായ എഴുന്നള്ളിപ്പോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുക. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിയെ എല്ലാവരും ചേർന്ന് വരവേൽക്കും.

കേരളത്തിന്റെ തനത് കലാരൂപങ്ങൾ ഉൾക്കൊള്ളുന്ന ഘോഷയാത്ര, പുലികളി, നാടൻപാട്ടുകൾ, നൃത്തസംഗീത പരിപാടികൾ, വിവിധ കലാവിരുന്നുകൾ എന്നിവ ആഘോഷത്തിന്റെ മുഖ്യ ആകർഷണങ്ങളായിരിക്കും. ഉച്ചയ്ക്ക് ഇരുപതിലധികം വിഭവങ്ങൾ ഉൾക്കൊള്ളുന്ന വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യയും ഒരുക്കുന്നുണ്ട്.

തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി വടംവലി, ചാക്കിലോട്ടം തുടങ്ങി പത്തോളം പരമ്പരാഗത കായികവിനോദ മത്സരങ്ങൾ സംഘടിപ്പിക്കും. വിജയികൾക്ക് ആകർഷകമായ ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്യും.

vachakam
vachakam
vachakam

സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുകയും, മലയാളി സമൂഹത്തിന്റെ കൂട്ടായ്മയും കുടുംബബന്ധങ്ങളും കൂടുതൽ ദൃഢമാക്കുകയും ചെയ്യുക എന്നതാണ് 'അവണിത്തെന്നൽ 2026'ന്റെ പ്രധാന ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ്: ബിജോ സെബാസ്റ്റ്യൻ 409-256-6427, വൈസ് പ്രസിഡന്റുമാർ: ജിജു ജോൺ 409-354-2518, സീന മാത്യൂസ് 409-354-9660, സെക്രട്ടറി: ഡോ. ജേക്കബ് തെരുവത്ത് 240-426-1845, ജോയിന്റ് സെക്രട്ടറിമാർ: ഡോ. നജീബ് കുഴിയിൽ 346-892-9254, പ്രവിത ജിജി ചന്ദ്രൻ 409-322-2865, ട്രഷറർ: റോബി തോമസ് 862-596-4850, ജോയിന്റ് ട്രഷറർ: ബിജി കോടക്കേരിൽ 346-232-1140, പ്രോഗ്രാം കോർഡിനേറ്റർമാർ: ഡോ.സുജിത് നായർ 814-574-5310, എലേന ടെൽസൺ 973-803-0183, സാന്ദ്ര ജോസഫ് 281-967-9986, ഡോ.രാജ് മേനോൻ 262-744-0452, യൂത്ത് കോർഡിനേറ്റർമാർ : എമിൽഡ ജെയ്‌സൺ 409-457-5067, ജിസ്‌ന ഷോണി 281-703-3526, സാക് ജോസഫ് 832-285-675

ജീമോൻ റാന്നി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam