കൊച്ചി: യാത്രക്കിടയിൽ അപസ്മാരമുണ്ടായി അബോധാവസ്ഥയിലായ കുഞ്ഞിന് രക്ഷകരായി കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍.
തിരുവനന്തപുരത്ത് നിന്ന് പാലക്കാടെക്കുള്ള ബസിലായിരുന്നു പത്ത് മാസം പ്രായമുള്ള കുഞ്ഞിന് അസുഖം കൂടിയത്.എറണാകുളം കുണ്ടന്നൂരിൽ എത്തിയപ്പോഴാണ് അസുഖം കൂടി കുഞ്ഞിന് അപസ്മാരം വന്ന് അബോധാവസ്ഥയിലായത്.
ഉടൻ തന്നെ സഹയാത്രക്കാരും കണ്ടക്ടറും വിഷയം ഡ്രൈവറെ അറിയിച്ചതോടെ ബസുമായി ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. നിലവിൽ എറണാകുളം ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ പീഡിയാട്രിക് വിഭാഗത്തിൽ വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയെന്നാണ് ലഭ്യമായ വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
