മലപ്പുറം: തെരുവ് നായ ആക്രമണത്തിൽ നിന്ന് പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചയാളെ തെരുവുനായ ആക്രമിച്ചു. തിരൂർ ചമ്രവട്ടം ആനൊഴുക്കുപാലത്തെ നിർമാണ തൊഴിലാളിയായ സുരേഷിനെയാണ് തെരുവുനായ ആക്രമിച്ചത്.
മദ്രസയിൽ നിന്ന് വരികയായിരുന്ന 14 വയസ്സുകാരിയെ തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുരേഷിന് നായയുടെ കടിയേറ്റത്. സുരേഷിന്റെ ശരീരത്തിൽ 15-ഓളം മുറിവുകളാണുള്ളത്.
കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം തെറ്റി സുരേഷ് അടുത്തുള്ള ഓടയിലേക്ക് വീഴുകയായിരുന്നു. ഈ തക്കം നോക്കി നായ ഓടയിൽ വെച്ച് ഇദ്ദേഹത്തെ ക്രൂരമായി ആക്രമിച്ചു.സുരേഷിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നായയെ തുരത്തി ഇദ്ദേഹത്തെ രക്ഷിച്ചത്.പരിക്കേറ്റ സുരേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
