പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഉണ്ണിക്കൃഷ്ണൻ പോറ്റി മുമ്പും ശബരിമലയിൽ സ്പോൺസറായിട്ടുണ്ടെന്ന് വിവരം.
അഡ്വക്കേറ്റ് കമ്മീഷണർ ഹൈക്കോടതിയ്ക്ക് നൽകിയ റിപ്പോർട്ടിലാണ് രേഖകൾ ഉള്ളത്. ഉണ്ണികൃഷ്ണൻ പോറ്റി പണം ചെലവഴിച്ചില്ലെന്നും പണം നൽകിയത് തമിഴ്നാട്ടിലെ വ്യാപാരികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. അഡ്വക്കറ്റ് കമ്മീണർക്കാണ് സ്പോൺസർ ആകാൻ ഇ മെയിൽ അയച്ചത്.
ദ്വാരപാലക പാളികൾക്ക് മുൻപ് മണിമണ്ഡപ നിർമാണത്തിൽ പോറ്റി സ്പോൺസറായിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. 2017 ലാണ് മണിമണ്ഡപത്തിലെ തൂണുകളും മണികളും പുനർനിർമ്മിച്ചത്.
പതിനെട്ടാം പടിക്ക് അടുുത്തുള്ള 2 തൂണുകളും മണികളും പുതുക്കിപ്പണിയാൻ സഹായിച്ചു. സ്പോൺസർ കോ ഓർഡിനേറ്ററായി എത്തിച്ചത് പരുമല അന്തൻ ആചാരിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
