കോഴിക്കോട് നാല് വയസുകാരനെ അങ്കണവാടി അധ്യാപിക മർദിച്ചതായി പരാതി

JANUARY 18, 2026, 3:10 AM

കോഴിക്കോട്: നാല് വയസുകാരനെ അങ്കണവാടി അധ്യാപിക മർദിച്ചതായി പരാതി.മാറാട് കൈതവളപ്പ് ഭാവന അങ്കണവാടി അധ്യാപികക്കെതിരെയാണ് രക്ഷിതാക്കളുടെ പരാതി.ഷനൂബ്- ശിൽപ ദമ്പതികളുടെ മകനെയാണ് അധ്യാപിക മർദിച്ചത്.

അധ്യാപിക സ്റ്റീൽ സ്കെയില്‍ കൊണ്ട് മർദിച്ചെന്നാണ് പരാതി.സംഭവവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ മാറാട് പൊലീസിലും ഐസിഡിഎസിലും പരാതി നൽകി.

അതേസമയം, ഈ അധ്യാപകക്കെതിരെ മറ്റു രക്ഷിതാക്കളും പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്.എന്നാൽ കുട്ടിയെ മർദിച്ചിട്ടില്ലെന്നാണ് അധ്യാപികയുടെ വിശദീകരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam