കോട്ടയം: എസ്എൻഡിപിയുമായി സഹകരിക്കാൻ തയ്യാറെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സഹകരിച്ച് പ്രവർത്തിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.
സഹോദര സംഘടനയെന്ന നിലയിൽ ചേരാവുന്ന മേഖലയിലൊക്കെ ചേരും. അങ്ങനെ ചേരാതിരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളിയെ രാഷ്ട്രീയക്കാർ വില കുറഞ്ഞ ഭാഷയിൽ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും സുകുമാരൻ നായർ പറഞ്ഞു. ഒരു പ്രബല സംഘടനയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്ന ആളാണ് 89 കാരനായ വെള്ളാപ്പള്ളി.
അദ്ദേഹം എന്തെങ്കിലും ഏറിയ വാക്കുകൾ ഉപയോഗിച്ചെങ്കിൽ നമ്മൾ ക്ഷമിക്കണം. രാഷ്ട്രീയക്കാർ അദ്ദേഹത്തെ വിലകുറഞ്ഞ ഭാഷയിൽ ആക്ഷേപിക്കുന്നത് ശരിയല്ല.മുഖ്യമന്ത്രി പിണറായി വിജയൻ കാറിൽ കയറ്റി കൊണ്ടു പോയി എന്ന പരാമർശം ശരിയല്ല.
ഇത്ര ചീപ്പായി പറയാൻ പറ്റുമോ? വെള്ളാപ്പള്ളി കാർ കണ്ടിട്ടില്ലാത്ത ആളാണോ, ഇവരൊക്കെ കാണുന്നതിനും മുമ്പ് തന്നെ കാർ കണ്ടിട്ടുള്ള ആളാണ് വെള്ളാപ്പള്ളിയെന്നും സുകുമാരൻ നായർ പറഞ്ഞു".
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
