കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ചുള്ള ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ഗോവിന്ദപുരം സ്വദേശി ദീപക് (40) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം തിരക്കുള്ള ബസിനുള്ളിൽ വെച്ച് ദീപക് ഒരു യുവതിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം ഉയർന്നിരുന്നു. സംഭവസമയത്ത് യുവതി മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.20 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടത്.
ഈ ദൃശ്യങ്ങൾ വൈറലായതോടെ ദീപക് വലിയ രീതിയിലുള്ള സൈബർ ആക്രമണവും മാനസിക വിഷമവും നേരിട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു.സമൂഹമാധ്യമങ്ങളിൽ റീച്ച് കൂട്ടുക എന്ന നിലയിലാണ് പെൺകുട്ടി വീഡിയോ ചിത്രീകരിച്ചതെന്നും ദീപകിന്റെ കുടുംബം ആരോപിക്കുന്നു. ഇതിനു പിന്നാലെയാണ് ദീപക് ജീവനൊടുക്കിയത്.
പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ദീപക്കിൻ്റെ മൃതദേഹം വീട്ടിലെത്തിച്ചു.സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
