രാമായണ മാസാചരണത്തിന് മുന്നോടിയായി കെ.എച്ച്.എൻ.എ ചിത്രരാമായണ വെബിനാർ സംഘടിപ്പിക്കുന്നു

JULY 7, 2026, 2:11 PM

വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (KHNA), രാമായണ മാസാചരണത്തിന് മുന്നോടിയായി പ്രത്യേക ചിത്രരാമായണ വെബിനാർ സംഘടിപ്പിക്കുന്നു. 2026 ജൂലായ് 12 ഞായറാഴ്ച രാവിലെ 11:30ന് EST/രാത്രി 9:00ന് IST ന് Zoom മുഖേനയാണ് പരിപാടി നടക്കുക.

പ്രശസ്ത എഴുത്തുകാരനും കവിയും വിവർത്തകനുമായ ഡോ.എ.പി. സുകുമാർ, സുകുമാർ കാനഡ, തന്റെ 'Ramayanam – A Concise Rendering' എന്ന പുസ്തകത്തെ ആസ്പദമാക്കി സചിത്ര രാമായണ അവതരണം നടത്തും. പതിനാറ് പുസ്തകങ്ങളുടെ രചയിതാവായ ഡോ. സുകുമാർ, ചിത്രങ്ങളുടെയും ലളിതമായ വിവരണങ്ങളുടെയും സഹായത്തോടെ രാമായണത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ സന്ദേശം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കും.

ജൂലായ് 17 മുതൽ ആഗസ്റ്റ് 16 വരെ കർക്കിടക മാസത്തോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള മലയാളികൾ രാമായണ മാസമായി ആചരിക്കുന്നു. കഴിഞ്ഞ വർഷങ്ങളിലേതുപോലെ KHNAയും ഈ വർഷവും രാമായണ മാസത്തിൽ എല്ലാ ദിവസവും ഓൺലൈൻ രാമായണ പാരായണം സംഘടിപ്പിക്കുന്നുണ്ട്. ഇതിനായി അൻപതോളം പേർ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് KHNA പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ അറിയിച്ചു.

vachakam
vachakam
vachakam

തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണം കിളിപ്പാട്ടിന്റെ ആത്മാവും സാരവും നിലനിർത്തി, കർക്കിടക മാസത്തിലെ മുപ്പത് ദിവസങ്ങളിൽ വായിച്ചു തീർക്കാവുന്ന രീതിയിൽ സംക്ഷിപ്തമായി രൂപകൽപ്പന ചെയ്ത കൃതിയാണ് ഡോ. സുകുമാറിന്റെ ചിത്രരാമായണം. മൂലഗ്രന്ഥത്തിന്റെ സാരാംശം നഷ്ടപ്പെടാതെ ലളിതവും വ്യക്തവുമായ ഭാഷയിൽ നിത്യപാരായണ ഭാഗങ്ങൾ അവതരിപ്പിക്കുന്ന ഈ കൃതി, എല്ലാ പ്രായക്കാരെയും രാമായണത്തിന്റെ ആത്മീയ ലോകത്തിലേക്ക് ക്ഷണിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച 'Ramayanam – A Concise Rendering' എന്ന പുസ്തകം Amazonൽ ലഭ്യമാണ്. മലയാളത്തിലുള്ള ചിത്രരാമായണം ഗുരുവായൂരിലെ തീരഭൂമി പബ്ലിക്കേഷൻസാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ പുസ്തകം എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ടിന് പകരമല്ല; മറിച്ച്, അനശ്വരമായ രാമായണത്തെ കൂടുതൽ ആഴത്തിൽ വായിക്കാനും മനസ്സിലാക്കാനും പ്രേരിപ്പിക്കുന്ന ഒരു സഹായക കൃതിയാണെന്നും സംഘാടകർ വ്യക്തമാക്കി.

രാമായണ മാസാചരണത്തിന്റെ ഭാഗമായി കുടുംബങ്ങളെയും യുവതലമുറയെയും ആത്മീയ വായനയിലേക്കും നിത്യധ്യാനത്തിലേക്കും അടുപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് KHNA ആത്മീയ സമിതി അറിയിച്ചു. എല്ലാ ഭക്തജനങ്ങളെയും കുടുംബസമേതം ഈ പ്രത്യേക പരിപാടിയിൽ പങ്കെടുക്കാൻ KHNA ക്ഷണിക്കുന്നു.

vachakam
vachakam
vachakam

Zoom Meeting ID: 893 5777 6193, Passcode: 649083

കൂടുതൽ വിവരങ്ങൾക്ക്: ഗോപിനാഥ പിള്ള +1-832-938-6427

ഡോ. എ.പി. സുകുമാർ, കെ.എച്ച്.എൻ.എ ന്യൂസ് മീഡിയ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam