തിരുവനന്തപുരം: നെട്ടയം സംഘര്‍ഷത്തില്‍ ആറ് ബിജെപി പ്രവര്‍ത്തകരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം ബിജെപി-സിപിഐഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.
പ്രദേശവാസികളായ രണ്ട് പാര്‍ട്ടിയിലുള്ളവര്‍ തമ്മിലുള്ള വഴിത്തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. കല്ലേറില്‍ പൊലീസിന് പരിക്കേറ്റിരുന്നു.
വ്യക്തിപരമായ വിഷയമായിരുന്നുവെന്നും ബിജെപി അതേറ്റെടുത്ത് രാഷ്ട്രീയവത്കരിക്കുകയായിരുന്നു എന്നുമാണ് നാട്ടുകാര്‍ പ്രതികരിച്ചത്.
പിന്നാലെയാണ് ആറ് പേർ കസ്റ്റഡിയിലായത്. ഇടപഴിഞ്ഞി സുബ്രഹ്മണ്യം ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ആറ് പേരെയും പിടികൂടിയത്. ഇവരെ വൈദ്യ പരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചു എന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി.
എന്നാല്‍ ബിജെപി പ്രവര്‍ത്തകന്റെ ഭാര്യയോട് സിപിഐഎം പ്രവര്ത്തകന് മോശമായി പെരുമാറിയെന്നും പൊലീസ് ഏകപക്ഷീയമായി ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചുവെന്നുമാണ് ബിജെപി ഉന്നയിക്കുന്ന ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോർമുസ് ഉപരോധം പുനഃപരിശോധിക്കാൻ ട്രംപ് തയ്യാർ: പാക് സൈനിക മേധാവി അസിം മുനീറുമായി
അമേരിക്കയിൽ ആദായനികുതി റീഫണ്ട് തുകയിൽ വൻ വർധനവ്; കഴിഞ്ഞ വർഷത്തേക്കാൾ 11.2 ശതമാനം
അമേരിക്കയിൽ ചരിത്രപരമായ നികുതി തിരിച്ചടവ്: 166 ബില്യൺ ഡോളർ വ്യാപാരികൾക്ക് മടക്കിനൽകാൻ ഡൊണാൾഡ്
സോഷ്യലിസത്തിൽ കൂടുതൽ ഉറച്ചുനിൽക്കുന്നു: ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി