ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന നിലപാടിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം. ഹൈക്കമാന്‍ഡുമായി ഇന്ന് നടക്കുന്ന ചർച്ചയിൽ കേരളത്തിൽ നിന്നുള്ള നേതാക്കൾ ഇക്കാര്യം അറിയിക്കും.
എംപിമാർ മത്സരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണ്. സിറ്റിംഗ് എം എൽഎമാരിൽ ഭൂരിപക്ഷത്തെയും മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ധാരണയിലെത്തിയിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിനും കെ ബാബുവിനും പകരം പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ പുതിയ സ്ഥാനാർത്ഥികൾ വരും.
പേരാവൂരിൽ നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മത്സരിക്കുകയാണെങ്കിൽ, കെപിസിസി അധ്യക്ഷൻ്റെ ചുമതല പകരം ആർക്ക് നൽകണമെന്നതിലും ഇന്നത്തെ യോഗത്തിൽ ചർച്ചയാവും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
