എൻഡിഎ സഖ്യത്തിലേക്ക് ചേർന്നത് ഉപാധികളില്ലാതെയെന്ന് സാബു ജേക്കബ്

JANUARY 22, 2026, 7:59 PM

തിരുവനന്തപുരം: എൻഡിഎ സഖ്യത്തിലേക്ക് ചേർന്നത് ഉപാധികളില്ലാതെയെന്ന് ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു ജേക്കബ്.   

തനിക്ക് മന്ത്രിയോ എംഎൽഎയോ ആകണമെന്നില്ല. ബിസിനസ് താല്പര്യവുമായല്ല ബിജെപിക്കൊപ്പം ചേർന്നത്. ബിജെപി ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്നത് മാധ്യമ സൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്ത്യാനി നയിക്കുന്ന ട്വന്റി 20യുമായി ബിജെപി സഖ്യമുണ്ടാക്കിയത് മതസൗഹാർദമാണ്. മത്സരിക്കാതെ മന്ത്രി സ്ഥാനം ഓഫർ ചെയ്തവരുണ്ട്.

vachakam
vachakam
vachakam

എന്നാൽ, അത് താൻ സ്വീകരിച്ചില്ല. ഒറ്റ സീറ്റിലും ട്വന്റി 20 മത്സരിച്ചില്ലെങ്കിലും കുഴപ്പമില്ല. ട്വന്റി ട്വന്റിയെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്ക് മറുപടി നൽകാനാണ് സഖ്യമെന്നും സാബു ജേക്കബ് പറഞ്ഞു.

  ഇന്ന് തിരുവനന്തപുരത്ത് മോദിക്കൊപ്പം സാബു വേദി പങ്കിടും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam