ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ കലാമേള - 'കലോത്സവ് 2026 ' വരുന്ന 2026 മാർച്ച് 28ന് ബെൽവുഡ് സീറോ മലബാർ ചർച്ചിന്റെ ആഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നതിന് അസോസിയേഷൻ ബോർഡ് തീരുമാനിച്ചു.
നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ കലാമാമാങ്കമായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേള, മത്‌സരാർത്ഥികളുടെ എണ്ണം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറ്റവും ശ്രദ്ധേയമായ ഒരു പരിപാടിയാണ് ഇത്തവണത്തെ കലാമേളയിലും കൂടുതൽ മത്‌സരാർത്ഥികളെ പ്രതീക്ഷിക്കുന്നതായി സംഘാടകർ പറഞ്ഞു. കലാമേളയുടെ നിയമാവലി, രജിസ്‌ട്രേഷൻ എന്നിവ സംബന്ധിച്ച വിവരങ്ങൾ എന്നിവ ഷിക്കാഗോ മലയാളി അസോസിയേഷന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഈ കലാമേളയിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോസ് മണക്കാട്ട്, സെക്രട്ടറി ബിജു മുണ്ടക്കൽ, ട്രഷറർ അച്ചൻ കുഞ്ഞ് മാത്യു, വൈസ് പ്രസിഡന്റ് ലൂക്ക് ചിറയിൽ, ജോയിന്റ് സെക്രട്ടറി സാറ അനിൽ, ജോയിന്റ് ട്രഷറർ പ്രിൻസ് ഈപ്പൻ, കലാമേള ചെയർപേഴ്‌സൺ ഷൈനി ഹരിദാസ്, കോർഡിനേറ്റർമാരായ ജോജോ വെങ്ങാന്തറ, മാത്യൂസ് എബ്രഹാം, സുവനീർ കൺവീനർ മനോജ് അച്ചേട്ട് എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :
ജോസ് മണക്കാട്ട് (847 -830 -4128), ബിജു മുണ്ടക്കൽ (773 -673 -8820), അച്ചൻ കുഞ്ഞ് മാത്യു (847- 912 -2578), ഷൈനി ഹരിദാസ് (630 -290 -7143).
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
